ad
Deshabhimani

പുതിയ വേഷങ്ങൾ അരങ്ങിലാടി 
‘സമുദ്രമഥനം’ കൂടിയാട്ടം

സമുദ്രമഥനം കൂടിയാട്ടത്തിൽ നിന്ന്

സമുദ്രമഥനം കൂടിയാട്ടത്തിൽ നിന്ന്

വെബ് ഡെസ്ക്

Published on Jul 07, 2026, 12:51 AM | 1 min read

ഇരിങ്ങാലക്കുട

ഗുരുസ്മരണ ദശരൂപകോത്സവത്തിൽ പുതിയ വേഷങ്ങൾ അരങ്ങിൽ അവതരിപ്പിച്ച് ‘സമുദ്രമഥനം ’കൂടിയാട്ടത്തിന്റെ ആദ്യ അവതരണം. അഞ്ചാംദിവസം ദശരൂപകത്തിലെ സമവകാരം ഗണത്തിൽപ്പെടുന്ന സമുദ്രമഥനം കൂടിയാട്ടം ഡോ. അമ്മന്നൂർ രജനീഷ് ചാക്യാരാണ് സംവിധാനം ചെയ്തത്. ബ്രഹ്മാവ്, വിഷ്ണു, അനന്തൻ എന്നീ പുതിയ വേഷങ്ങൾ അരങ്ങിൽ ആവിഷ്കരിച്ചു. വിഷ്‌ണുവായി ഡോ. അമ്മന്നൂർ രജനീഷ് ചാക്യാർ, ബ്രഹ്മാവായി ഗുരുകുലം കൃഷ്ണദേവ്, ശിവനായി അമ്മന്നൂർ മാധവ് ചാക്യാർ, അനന്തനായി നേപഥ്യ യദുകൃഷ്ണൻ, ലക്ഷ്മിയായി ഡോ. ഭദ്ര പി കെ എം എന്നിവർ രംഗത്തെത്തി. ഡോ. പാഴൂർ ദാമോദരൻ ‘സമവകാര ചിന്തകൾ’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി . ചൊവ്വാഴ്‌ച നാടകങ്ങളുടെ ഗണത്തിൽ വരുന്ന ‘സുഭദ്രാധനഞ്ജയം’ ഒന്നാമങ്കം മൂന്നാം ദിവസം (സൗന്ദര്യം സുകുമാരത എന്നശ്ലോകം) കൂടിയാട്ടം അരങ്ങേറും. മായ നെല്ലിയോട് ‘ദശരൂപകങ്ങളിലെ നാടകം ,- ശാസ്ത്രവും അരങ്ങും’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home