Deshabhimani

നവകേരള സ്വപ്‌നപ്പിറവി തൃശൂരിൽ

...
avatar
.സി എ പ്രേമചന്ദ്രൻ

Published on Nov 01, 2026, 12:15 AM | 1 min read

തൃശൂർ

കേരളപ്പിറവിയുടെ മുന്നോടിയായി നവകേരള സ്വപ്‌നങ്ങൾ പിറവിയെടുത്തത്‌ തൃശൂരിൽ. ഐക്യകേരള സങ്കൽപ്പവും ഭാവി കേരളത്തിന്റെ രൂപ രേഖയും തയ്യാറാക്കുന്ന കമ്യൂണിസ്‌റ്റ്‌ പാർടിയുടെ പ്രമേയം പിറന്നത്‌ തൃശൂരിലാണ്‌. 1956 ജൂൺ 22, 23, 24 തീയതികളിലായിരുന്നു ചരിത്രം സൃഷ്ടിച്ച ആ പ്രത്യേക സംസ്ഥാന സമ്മേളനം. ഏഴ്‌ പതിറ്റാണ്ട്‌ മുന്നേ പിറന്ന ആ ആശയത്തിന്റെ ശക്തിയാണ്‌ കേരളത്തെ മുന്നോട്ട്‌ നയിച്ചത്‌. ഇ എം എസിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ പാർടി സംസ്ഥാന സെക്രട്ടറിയായിരുന്ന എം എൻ ഗോവിന്ദൻനായരാണ് പ്രമേയം അവതരിപ്പിച്ചത്. ‘1947നുശേഷമുള്ള കോൺഗ്രസ്‌ ഗവൺമെന്റുകളുടെ ജനദ്രോഹനയങ്ങൾക്കെതിരെ രാജ്യസ്‌നേഹികളായ മലയാളികൾ ഒന്നിച്ച്‌ അണിനിരക്കണം. മിനിമം പരിപാടി നടപ്പാക്കാൻ കെൽപ്പുള്ള ഉറച്ച സർക്കാർ വേണം. അതിനായി ഇടതുപക്ഷപാർടികൾ, ജനാധിപത്യ വാദികളായ വ്യക്തികൾ, കോൺഗ്രസിന്റെ പിന്തിരിപ്പൻ നയങ്ങൾക്കെതിരായി പോരാടാൻ തയ്യാറുള്ള കോൺഗ്രസുകാർ എന്നിങ്ങനെ സഖ്യം രൂപീകരിച്ച്‌ നിയമസഭയിൽ ഭൂരിപക്ഷം നേടി സർക്കാരുണ്ടാക്കാൻ സാഹചര്യം സൃഷ്ടിക്കണം. അതിനായി പാർടി മുന്നിൽ നിൽക്കും.’ ഇതായിരുന്നു പ്രമേയത്തിന്റെ കാതൽ. ഇ എം എസ് എഴുതിയ ‘ഒന്നേകാൽക്കോടി മലയാളികൾ' എന്ന പുസ്തകം ഐക്യകേരള ആശയത്തിന് കരുത്തുപകർന്നു. ഈ പുസ്തകമാണ് പിന്നീട് ‘കേരളം മലയാളികളുടെ മാതൃഭൂമി' എന്ന പേരിൽ പുനപ്രസിദ്ധീകരിച്ചത്‌. നാടിന്റെ വികസനവുമായി ബന്ധപ്പെട്ട പ്രമേയം കേരളമാകെ അലയടിച്ചു. 1957ലെ തെരഞ്ഞെടുപ്പിൽ ഇ എം എസിന്റെ നേതൃത്വത്തിൽ ഇന്ത്യയിലാദ്യമായി കമ്യൂണിസ്റ്റ് പാർടി അധികാരത്തിൽ വന്നു. പാർടി പ്രമേയം അടിസ്ഥാനമാക്കി കാർഷിക പരിഷ്കാരം, സാർവത്രിക വിദ്യാഭ്യാസം, ആരോഗ്യരംഗത്തെ പുരോഗതി എന്നിങ്ങനെ നവകേരള സ്വപ്‌നങ്ങൾ യാഥാർഥ്യമായി. വിമോചന സമരമുൾപ്പടെ ജനാധിപത്യ വിരുദ്ധ മാർഗങ്ങളിലൂടെ ആ സർക്കാരിനെ തകർത്തെങ്കിലും പിന്നീട്‌ വന്ന ഇടതുപക്ഷ സർക്കാരുകൾക്കെല്ലാം മാർഗദീപമായി ഇ എം എസ്‌ സർക്കാർ വർത്തിച്ചു. ആദ്യ ഇ എം എസ് സർക്കാരിൽ തൃശൂരിൽനിന്ന് നാലു മന്ത്രിമാർ ഉണ്ടായിരുന്നുവെന്നതും ശ്രദ്ധേയം. സി അച്യുതമേനോൻ ( ധനകാര്യം), പ്രൊഫ. ജോസഫ് മുണ്ടശേരി ( വിദ്യാഭ്യാസം), ഡോ. എ ആർ മേനോൻ ( ആരോഗ്യം), പി കെ ചാത്തൻ മാസ്റ്റർ ( പട്ടിക വിഭാഗ ക്ഷേമം) എന്നിവരാണവർ.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

V D Satheesan VEH Global

01

print edition അഴിമതി ഫയലിന്‌ ഓവർ സ്‌പീഡ്; ധന, നിയമ വകുപ്പുകൾ കാണാത്തത്‌ ദുരൂഹം
Paravur Taluk Hospital medical negligence Abdul Jabbar protest

02

print edition മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ ചികിത്സാപിഴവ്: കാൽ നഷ്‌ടമായ അബ്‌ദുൾ ജബ്ബാർ സമരം തുടങ്ങി
Flemy Abraham with bjp leaders

03

print edition ഇരട്ടനഗരം പദ്ധതി സംശയമുനയിൽ; ഒ‍ൗദ്യോഗിക ചർച്ചയിൽ വിവാദ ഇടനിലക്കാരൻ
Sabarimala opening day pilgrim rush

04

print edition ആദ്യദിനം 
തീർഥാടകപ്രവാഹം; ഒരുക്കങ്ങളിൽ ഏകോപനമില്ല
Haritha Karma Sena Alakkode

05

print edition പൊന്നിനേക്കാൾ തിളങ്ങുന്നു ഹരിതകർമസേന; പ്ലാസ്‌റ്റിക്കിൽനിന്ന്‌ കിട്ടിയത്‌ അഞ്ചേമുക്കാൽ പവൻ
deshabhimani section

Recommended

Deshabhimani
Home