വികസന കുതിപ്പില്‍ തൃശൂര്‍ മാനസികാരോഗ്യ കേന്ദ്രം

തൃശൂർ മാനസികാരോഗ്യ കേന്ദ്രം
ജിബിന സാഗരന്‍
Published on Oct 08, 2025, 12:15 AM | 1 min read
ത-ൃശൂര്‍
മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്ക് ആശ്വാസ കേന്ദ്രമായി നിലകൊള്ളുന്ന തൃശൂര്‍ മാനസികാരോഗ്യ കേന്ദ്രം ആധുനിക സൗകര്യങ്ങളും മെച്ചപ്പെട്ട ചികിത്സാ സംവിധാനങ്ങളും ഒരുക്കി വികസിപ്പിക്കുന്നു. 35.18 കോടിയുടെ വികസന പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. ആദ്യഘട്ടത്തില്‍ ഒപിയും അത്യാഹിത വിഭാഗവും ചേര്‍ന്ന ബ്ലോക്ക്, സര്‍വീസ് ബ്ലോക്ക്, 260 മീറ്റര്‍ നീളമുള്ള ചുറ്റുമതില്‍ എന്നിവ നിര്‍മിക്കും. കിഫ്ബിയുടെ സഹായത്തോടെ ഇന്‍കെല്‍ ലിമിറ്റഡാണ് വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നത്. 2137.11 ചതരുശ്ര അടി വിസ്തീര്‍ണത്തിലാണ് ഒപി ബ്ലോക്ക് നിര്‍മിക്കുന്നത്. രണ്ട് നിലയുണ്ടാകും. 15.49 കോടിയാണ് നിര്‍മാണ ചെലവ്. 630 ചതുരശ്ര അടിയില്‍ രണ്ട് നിലയില്‍ കുട്ടികളുടെ സൈക്യാട്രി വാര്‍ഡ് നിര്‍മിക്കും. 3.74 കോടിയാണ് വകയിരുത്തിയിരിക്കുന്നത്. കുട്ടികളുടെ സൈക്യാട്രി ഒപിയും ഡീഅഡിക്ഷന്‍ സെന്ററും ചേര്‍ന്ന ഇരുനിലക്കെട്ടിടം 600 ചതുരശ്ര അടിയില്‍ ഉയരും. 3.59 കോടിയാണ് നിര്‍മാണ ചെലവ്. ഹൈ ഡിപെന്‍ഡന്‍സി വാര്‍ഡ് 280 ചതുരശ്ര അടിയില്‍ രണ്ടുനിലകളിലായാണ് നിര്‍മിക്കുന്നത്. 1.74 കോടിയാണ് നിര്‍മാണ ചെലവ്. സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്, ചുറ്റുമതില്‍ മറ്റ് അനുബന്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്‌ക്കായി 10.62 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. പഴയ കെട്ടിടം പൊളിച്ചുമാറ്റുന്നതും പദ്ധതിയുടെ ഭാഗമാണ്. മുമ്പ് 98.37കോടിയാണ് പദ്ധതിയ്ക്കായി ഭരണാനുമതി അനുവദിച്ചിരുന്നത്. പദ്ധതിയുടെ രൂപരേഖയില്‍ മാറ്റം വരുത്തിയതോടെയാണ് 35.18 കോടി രൂപയായി പുതുക്കി നിശ്ചയിച്ചത്. കിഫ്ബി 36.44 കോടി രൂപയുടെ ധനാനുമതി നല്‍കിയിരുന്നു.









0 comments