print edition റഷ്യ–ഉക്രയ്‌ൻ സമാധാന കരാർ : തീരുമാനമായില്ല

മോസ്‌കോ
റഷ്യ–ഉക്രയ്‌ൻ സംഘർഷം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ട് അമേരിക്കൻ പ്രതിനിധിയുടെ സാന്നിധ്യത്തിൽ റഷ്യയിൽ നടന്ന ചർച്ചയിൽ തീരുമാനമായില്ല. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫാണ് സമാധാന ചർച്ചകൾക്കായി മോസ്‌കോയിലെത്തിയത്.
ചർച്ച ഫലപ്രദമായിരുന്നുവെന്നും ചില യുഎസ് നിർദേശങ്ങൾ പരിഗണനാർഹമാണെന്നും റഷ്യൻ പ്രസിഡന്റ് വ്‌ലാദിമിർ പുടിന്റെ പ്രതിനിധി യുറി ഉഷാകോവ് പ്രതികരിച്ചു. അമേരിക്ക മുന്നോട്ടുവച്ച എല്ലാ നിർദേശങ്ങളോടും യോജിപ്പില്ലെന്നും സമാധാന കരാറിലേക്ക് ഇനിയും ദൂരമുണ്ടെന്നും അദ്ദേഹം പറഞ്ഞു.









0 comments