ഡിജെ പാര്‍ട്ടിക്കിടെ വിഷവായു; 49 പേര്‍ ആശുപത്രിയില്‍

തൃശൂര്‍
വിവാഹനിശ്ചയചടങ്ങുമായി ബന്ധപ്പെട്ട് നടത്തിയ ഡിജെ പാര്‍ട്ടിക്കിടെ ജനറേറ്ററില്‍നിന്നുള്ള കാര്‍ബണ്‍മോണോക്‌സൈഡ് ശ്വസിച്ച് 49 പേര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ ചികിത്സ തേടി. ഇതില്‍ 34 പേരെ കിടത്തി ചികിത്സയ്ക്കു വിധേയരാക്കി. ഒരാള്‍ രക്തം ഛര്‍ദിച്ചു. ആരുടെയും നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കിഴക്കേകോട്ടയിലെ ഹോട്ടല്‍ പാര്‍ക്ക് ഇന്നില്‍ ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. നോര്‍ത്ത് ഇന്ത്യക്കാരും തൃശൂര്‍, എറണാകുളം സ്വദേശികളുമാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. രണ്ടുദിവസങ്ങളിലായി വിവാഹനിശ്ചയചടങ്ങും വിവാഹ ചടങ്ങും ഈ ഹോട്ടലിലാണ് നടത്തുന്നത്. ഡിജെ പാര്‍ട്ടിക്കായി പുറത്ത്‌നിന്ന് ജനറേറ്റർ കൊണ്ടുവന്നിരുന്നു. കാര്‍ബണ്‍മോണോക്‌സൈഡ് എയര്‍കണ്ടീഷണറിന്റെ ഫില്‍റ്ററിലൂടെ അകത്തെത്തിയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.









0 comments