ad
Deshabhimani

പുതുലോക‍ം; പുതുവഴി

ഡിവെെഎഫ്ഐ തൃശൂർ ജില്ലാ പ്രൊഫഷണല്‍ സബ് കമ്മിറ്റി സംഘടിപ്പിച്ച നെക്സ്റ്റ് ജെൻ തിങ്ക് ഫെസ്റ്റിൽ 
ഡോ. തോമസ് ഐസക് സംസാരിക്കുന്നു (ഫയല്‍ ചിത്രം)

ഡിവെെഎഫ്ഐ തൃശൂർ ജില്ലാ പ്രൊഫഷണല്‍ സബ് കമ്മിറ്റി സംഘടിപ്പിച്ച നെക്സ്റ്റ് ജെൻ തിങ്ക് ഫെസ്റ്റിൽ 
ഡോ. തോമസ് ഐസക് സംസാരിക്കുന്നു (ഫയല്‍ ചിത്രം)

avatar
സ്വന്തം ലേഖിക

Published on Aug 19, 2026, 12:24 AM | 1 min read

തൃശൂർ

പുതിയ കാലത്തിന്റെ ആവശ്യമേറ്റെടുത്താണ് ഡിവൈഎഫ്ഐ മുന്നോട്ടുപോകുന്നത്. കാലത്തിന്റെ മാറ്റങ്ങളെയും പുതിയ സാമൂഹിക സാഹചര്യങ്ങളെയും ബന്ധിപ്പിച്ച്, പ്രൊഫഷണലുകളുടെ അറിവും കഴിവും സാമൂഹിക വളര്‍ച്ചയ്‌ക്ക്‌ പ്രയോജനപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഡിവൈഎഫ്‌ഐ പ്രൊഫഷണൽ സബ് കമ്മിറ്റിക്ക് രൂപം നൽകിയത്. ഡാറ്റാ സയൻസ്, സ്റ്റാർട്ടപ്പ്, ഡിജിറ്റൽ മാർക്കറ്റിങ്, ഡിസൈൻ, എഐ–മെഷീൻ ലേണിങ്, ഹെൽത്ത് കെയർ, ന്യൂ മീഡിയ, സൈക്കോളജി തുടങ്ങി വൈവിധ്യമാർന്ന തൊഴിൽ, സാങ്കേതിക, സംരംഭക മേഖലകളിലെ പുതുചലനങ്ങൾ ഒപ്പിയെടുത്ത യൂത്ത്‌ സമ്മിറ്റ്‌, പ്രൊഫഷണൽ സബ് കമ്മിറ്റിയുടെ ശ്രദ്ധേയ ഇടപെടലായി. 2024 ഒക്‌ടോബർ അഞ്ചിന് തിരുവനന്തപുരത്ത് നടന്ന യൂത്ത് പ്രൊഫഷണൽ മീറ്റ്‌ ആണ് പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത്. പുതുതലമുറയുടെ തൊഴിൽ–സാങ്കേതിക ലോകവുമായി സംഘടനയുടെ ബന്ധത്തിന് തുടക്കമിട്ട സംഗമത്തിൽ 800 യുവ പ്രൊഫഷണലുകൾ പങ്കെടുത്തു. നൂതന സംരംഭക ആശയങ്ങൾ പങ്കുവയ്‌ക്കാന്‍ സംഘടിപ്പിച്ച ‘മാവാസോ 2025’ യൂത്ത് സ്റ്റാർട്ടപ്പ് ഫെസ്റ്റിവലില്‍ മൂവായിരത്തിലധികംപേര്‍ പങ്കെടുത്തു. ഒരു യുവജന സംഘടനയുടെ നേതൃത്വത്തിൽ രാജ്യത്ത് സംഘടിപ്പിച്ച ആദ്യ സ്റ്റാർട്ടപ്പ് ഫെസ്റ്റിവൽ ആയിരുന്നു അത്‌. കേരളത്തിന്റെ നേട്ടങ്ങളും പ്രതിസന്ധികളും സാധ്യതകളും യുവജന പങ്കാളിത്തത്തോടെ ചർച്ചചെയ്‌ത നെക്‌സ്റ്റ്‌ ജെൻ തിങ്ക് ഫെസ്റ്റും സബ് കമ്മിറ്റിയുടെ ശ്രദ്ധേയ ഇടപെടലായി. ഇതിന്റെ ഭാഗമായി ഫെബ്രുവരി ഏഴിന് തൃശൂര്‍ കേരളവർമ കോളേജിൽ സംഘടിപ്പിച്ച ഉന്നത വിദ്യാഭ്യാസ പരിപാടിയിൽ ഡോ. തോമസ് ഐസക്കും പ്രൊഫ. സി രവീന്ദ്രനാഥും ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. ഉന്നത വിദ്യാഭ്യാസ നിലവാരം, സാധ്യത, വെല്ലുവിളി എന്നിവ ചർച്ചചെയ്‌തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home