ad
Deshabhimani

യുഡിഎഫ്‌ കേരളത്തെ സംഘപരിവാർ കാര്യാലയമാക്കുന്നു: പി കെ ബിജു

പി കെ പത്മനാഭൻ രക്തസാക്ഷിത്വ ദിനാചരണത്തോടനുബന്ധിച്ച് കുഴിക്കാട്ടുശേരിയിൽ നടന്ന അനുസ്മരണ സമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി കെ ബിജു ഉദ്ഘാടനം ചെയ്യുന്നു

പി കെ പത്മനാഭൻ രക്തസാക്ഷിത്വ ദിനാചരണത്തോടനുബന്ധിച്ച് കുഴിക്കാട്ടുശേരിയിൽ നടന്ന അനുസ്മരണ സമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി കെ ബിജു ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 02, 2026, 12:15 AM | 1 min read

കുഴിക്കാട്ടുശേരി

കേരളത്തെ സംഘപരിവാർ കാര്യാലയമാക്കി മാറ്റുന്നതിനായി യുഡിഎഫും ബിജെപിയും ചേർന്ന് നടത്തുന്ന ശ്രമത്തിനെതിരെ ശക്തമായ ജാഗ്രത വേണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി കെ ബിജു പറഞ്ഞു. കമ്യൂണിസ്റ്റ് നേതാവ് പി കെ പത്മനാഭന്റെ 67–-ാം രക്തസാക്ഷിത്വ ദിനാചരണത്തോടനുബന്ധിച്ച് ആളൂർ സൗത്ത്, നോർത്ത് ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തെ കോർപ്പറേറ്റ് മുതലാളിമാർക്ക് വീതംവെച്ചു നൽകാനും വർഗീയ ശക്തികളുടെ താവളമാക്കി മാറ്റാനുമാണ് യുഡിഎഫ്– ബിജെപി കൂട്ടുകെട്ട് ശ്രമിക്കുന്നത്. കഴിഞ്ഞ പത്തുവർഷംകൊണ്ട്‌ കേരളം ആർജിച്ച നേട്ടങ്ങൾ ഇല്ലാതാക്കാൻ കള്ള പ്രചാരണങ്ങൾ അഴിച്ചുവിട്ടാണ് യുഡിഎഫ് അധികാരത്തിൽ എത്തിയതെന്നും അദ്ദേഹം പറഞ്ഞു. ഏരിയ കമ്മിറ്റി അംഗം യു കെ പ്രഭാകരൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റ് അംഗം പി കെ ഡേവിസ്, ഏരിയ സെക്രട്ടറി ടി കെ സന്തോഷ്, ലോക്കൽ സെക്രട്ടറിമാരായ എം സി സന്ദീപ്, ഐ എൻ ബാബു, ഏരിയ കമ്മിറ്റി അംഗങ്ങളായ സന്ധ്യ നൈസൺ, സി ധനുഷ്‌കുമാർ എന്നിവർ സംസാരിച്ചു. രാവിലെ രക്തസാക്ഷി മണ്ഡപത്തിൽ ഏരിയ സെക്രട്ടറി ടി കെ സന്തോഷ് പതാക ഉയർത്തി പുഷ്പാർച്ചന നടത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home