തെരുവുനായ ശല്യം പരിഹരിക്കണം
നഗരസഭയിൽ എൽഡിഎഫ് പ്രതിഷേധം

തെരുവു നായ ശല്യത്തിന് പരിഹാരം കാണണമെന്ന് ആവശ്യപെട്ട് ഇരിങ്ങാലക്കുട നഗരസഭാ ഓഫിസിന് മുന്നിൽ എൽഡിഎഫ് കൗൺസിലർമാർ നടത്തിയ ധർണ
ഇരിങ്ങാലക്കുട
നഗരസഭയിൽ എൽഡിഎഫ് പ്രതിഷേധം ഇരിങ്ങാലക്കുട തെരുവുനായ ശല്യത്തിന് പരിഹാരം കാണണമെന്നും ഡോഗ് ഷെൽട്ടർ സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് എൽഡിഎഫ് കൗൺസിലർമാർ ഇരിങ്ങാലക്കുട നഗരസഭാ ഓഫിസിന് മുന്നിൽ ധർണ നടത്തി. പി വി ശിവകുമാർ ഉദ്ഘാടനം ചെയ്തു. കെ എസ് പ്രസാദ് അധ്യക്ഷനായി. സി സി ഷിബിൻ, വിഷ്ണു പ്രഭാകരൻ എന്നിവർ സംസാരിച്ചു. ആറ് മാസത്തിനുള്ളിൽ നായകൾക്ക് ഷെൽട്ടർ സ്ഥാപിക്കുമെന്നായിരുന്നു ചെയർപേഴ്സൺ കൗൺസിലിൽ നൽകിയ ഉറപ്പ്. എന്നാൽ ഇതിനുള്ള പ്രാരംഭ നടപടികൾ പോലുമായില്ല. വെള്ളം കയറുന്ന സ്ഥലമാണ് ഷെൽട്ടറിനുവേണ്ടി പാട്ടത്തിനെടുക്കാൻ ശ്രമിക്കുന്നതെന്ന ആരോപണവുമുണ്ട്.










0 comments