ad
Deshabhimani

ഏജീസ് ഓഫീസിലേക്ക്‌ മോട്ടോർ വാഹന തൊഴിലാളി മാർച്ച്‌

ഓൾ ഇന്ത്യ റോഡ് ട്രാന്‍സ്പോര്‍ട്ട് വർക്കേഴ്സ് ഫെഡറേഷൻ തൃശൂർ ഏജിസ് ഓഫിസിലേക്ക് നടത്തിയ മാർച്ച് സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി യുപി ജോസഫ് ഉദ്ഘാടനം ചെയ്യുന്നു

ഓൾ ഇന്ത്യ റോഡ് ട്രാന്‍സ്പോര്‍ട്ട് വർക്കേഴ്സ് ഫെഡറേഷൻ തൃശൂർ ഏജിസ് ഓഫിസിലേക്ക് നടത്തിയ മാർച്ച് സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി യുപി ജോസഫ് ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 08, 2026, 12:15 AM | 1 min read

തൃശൂർ

മോട്ടോർ ട്രാൻസ്‌പോർട്ട്‌ വ്യവസായത്തെയും തൊഴിലാളികളെയും സംരക്ഷിക്കാൻ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട്‌ മോട്ടോർ വാഹന തൊഴിലാളികൾ തൃശൂർ ഏജീസ് ഓഫീസിലേക്ക്‌ മാർച്ചും ധർണയും നടത്തി. ഓൾ ഇന്ത്യ റോഡ് ട്രാൻസ്‌പോർട്ട് വർക്കേഴ്സ് ഫെഡറേഷൻ നേതൃത്വത്തിൽ രാജ്യവ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായാണ്‌ മാർച്ച്‌ സംഘടിപ്പിച്ചത്‌. ഇന്ധന വിലവർധന പിൻവലിക്കുക, സംസ്ഥാന സർക്കാർ അധിക നികുതി കുറയ്‌ക്കുക, മോട്ടോർ വർക്കേഴ്‌സ്‌ ഫെയർ വേജസും ഓട്ടോമൊബൈൽ ജീവനക്കാരുടെ മിനിമം കൂലിയും പുതുക്കി നിശ്‌ചയിക്കുക, കെഎസ്‌ആർടിസി ജീവനക്കാരെ സ്ഥലം മാറ്റി ശിക്ഷിക്കുന്നത്‌ അവസാനിപ്പിക്കുക, ഡ്രൈവിങ്‌ സ്‌കൂൾ ജീവനക്കാരോടുള്ള ഉദ്യോഗസ്ഥ പീഡനം അവസാനിപ്പിക്കുക, ലേബർ കോഡ്‌ പിൻവലിക്കുക, പൊലീസ്‌ –ആർടിഒ ഉദ്യോഗസ്ഥരുടെ അതിക്രമം തടയുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം. സിഎംഎസ്‌ സ്‌കൂൾ പരിസരത്തുനിന്നാരംഭിച്ച മാർച്ചിൽ നൂറുകണക്കിന്‌ തൊഴിലാളികൾ പങ്കെടുത്തു. ഏജീസ്‌ ഓ-ഫീസിന്‌ മുന്നിലെ ധർണ സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി യു പി ജോസഫ്‌ ഉദ്‌ഘാടനം ചെയ്‌തു. കോൺഫെഡറേഷൻ ജില്ലാ സെക്രട്ടറി പി കെ പുഷ്‌പാകരൻ അധ്യക്ഷനായി. തൃശൂർ ജില്ലാ റോഡ്‌ ട്രാൻസ്‌പോർട്ട്‌ എംപ്ലോയീസ്‌ യൂണിയൻ ജനറൽ സെക്രട്ടറി കെ പി സണ്ണി, ടി എസ്‌ ബൈജു, ജി രാധാകൃഷ്‌ണൻ, എ സന്തോഷ്‌, പ്രഭിൻ പ്രഭാകരൻ, പി എ സിദ്ദിഖ്‌, എം കെ ബാലകൃഷ്‌ണൻ, മോൻസി പോൾ, സി എസ്‌ രാധാകൃഷ്‌ണൻ, എ എം ജനാർദനൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home