ബിജെപി ജില്ലാ സെക്രട്ടറിക്കെതിരെ പോക്‌സോ കേസ്

ഇ പി ഹരീഷ്
വലപ്പാട്
സ്‌കൂൾ വിദ്യാർഥിനിയോട് മോശമായി പെരുമാറിയ ബിജെപിനേതാവിനെതിരെ പോക്‌സോ വകുപ്പ് ചുമത്തി കേസെടുത്തു. ബിജെപി ജില്ലാ സെക്രട്ടറിയും ചെമ്മാപ്പിള്ളി സ്വദേശിയുമായ ഇ പി ഹരീഷിനെതിരെയാണ് വലപ്പാട് പൊലീസ് കേസെടുത്തത്. പട്ടികജാതി വിഭാഗത്തിൽപ്പെടുന്ന പെൺകുട്ടിയോട് മോശമായി പെരുമാറിയെന്ന കുട്ടിയുടെയും രക്ഷിതാക്കളുടെയും പരാതിയിലാണ് നടപടി. ട്യൂഷൻ മാഷുകൂടിയായ ഇയാൾ കുറച്ച് ദിവസങ്ങൾക്ക് മുന്പ് മറ്റൊരു വിഷയവുമായി ബന്ധപ്പെട്ട് പെൺകുട്ടിയോട് മോശമായി പെരുമാറിയെന്നാണ് പരാതി. അന്തിക്കാട് പൊലീസ് സ്‌റ്റേഷനിലാണ് പരാതി ലഭിച്ചത്. തുടർന്ന് സംഭവം നടന്നത് വലപ്പാട് സ്‌റ്റേഷൻ പരിധിയിലായതിനാൽ അങ്ങോട്ട് കൈമാറി. ബിജെപിയുടെ നേതാക്കൾ ഇടപെട്ടതിനെ തുടർന്ന് പൊലീസ് അധികാരികൾ ദുർബല വകുപ്പുകളാണ് ചുമത്തിയിട്ടുള്ളതെന്നും പരാതി ഉയർന്നിട്ടുണ്ട്. പട്ടിക ജാതി പീഡന വകുപ്പ് കൂടി ചേർത്ത് കേസെടുക്കണമെന്ന് ഡിവൈഎഫ്ഐ ചേർപ്പ് ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു.










0 comments