ad
Deshabhimani

ചെമ്പൈ സംഗീതോത്സവം

വായ്‌ത്താരിയിൽ അത്ഭുതം നിറച്ച്‌ ചെമ്പൈ വേദി

ചെമ്പൈ സംഗീതോത്സവ വിശേഷാല്‍ കച്ചേരിയില്‍ ഡോ.  സുരേഷ് വൈദ്യനാഥൻ  അവതരിപ്പിച്ച കര്‍ണാട്ടിക് ഫ്യൂഷന്‍ 
മൃത്വിക വൈഭവം

ചെമ്പൈ സംഗീതോത്സവ വിശേഷാല്‍ കച്ചേരിയില്‍ ഡോ. സുരേഷ് വൈദ്യനാഥൻ അവതരിപ്പിച്ച കര്‍ണാട്ടിക് ഫ്യൂഷന്‍ 
മൃത്വിക വൈഭവം

വെബ് ഡെസ്ക്

Published on Nov 21, 2025, 12:31 AM | 2 min read

ഗുരുവായൂര്‍

മൃദംഗത്തിന്റെയും തബലയുടെയും സ്വരങ്ങള്‍ വായ്‌ത്താരിയായി അവതരിപ്പിച്ച കൊന്നക്കോല്‍ പ്രയോഗത്താല്‍ ചെമ്പൈ വേദിയിൽ അപൂര്‍വമായ സംഗീതാനുഭവം പകര്‍ന്ന് ഡോ. സുരേഷ് വൈദ്യനാഥൻ. മൃദംഗത്തിന്റെയും തബലയുടെയും സ്വരങ്ങള്‍ വാകൊണ്ട് പാടുന്ന രീതിയായ കൊന്നക്കോല്‍ (വായ്‌ത്താരി) എന്ന സംഗീത രീതിയില്‍ ‘മൃത്വിക വൈഭവം’ എന്ന പേരില്‍ കര്‍ണാട്ടിക് ഫ്യൂഷന്‍ തീര്‍ത്താണ് ഇദ്ദേഹം മേല്‍പ്പുത്തൂര്‍ ഓഡിറ്റോറിയത്തിലെത്തിയ ആസ്വാദകരെ വിസ്മയിപ്പിച്ചത്. ‘ഗുരുവായൂരപ്പനെ അപ്പൻ....’എന്ന കീര്‍ത്തനം രീതിഗൗള രാഗത്തിലും ‘ബാലകൃഷ്ണൻ പദമലർ...’ എന്ന കീർത്തനം ധന്യാസി രാഗത്തിലും തുടർന്ന് കാളിയമർദനവും രാഗം "താനം പല്ലവി'....ഖരഹരപ്രിയ രാഗത്തിലും അവതരിപ്പിച്ചു. ‘പത്മനാഭ പ്രഭോ പാഹിമാം... എന്ന പല്ലവിയും വിസ്തരിച്ചവതരിപ്പിച്ചാണ് കച്ചേരി അവസാനിപ്പിച്ചത്. അക്ഷയ് പത്മനാഭൻ ആലാപനത്തിൽ ഡോ. സുരേഷ് വൈദ്യനാഥന് കൂട്ടായി . ഡോ. ബദ്രി നാരായണൻ (വയലിൻ), രക്ഷിതാ രമേശ് (വീണ) അരവിന്ദ് രഘുരാമൻ (മൃദംഗം) എന്നിവർ പക്കമേളക്കാരുമായി. രാത്രി നടന്ന വിശേഷാല്‍ കച്ചേരിയില്‍ അപേക്ഷ അപ്പാലയും ഡോ. ശ്രീദേവ് രാജഗോപാലും വിസ്‌മയം തീർത്തു. തോഡി രാഗത്തിൽ ആദി താള വർണം അവതരിപ്പിച്ചാണ് അപേക്ഷ അപ്പാല കച്ചേരിക്ക് തുടക്കമിട്ടത്. തുടർന്ന് ‘നന്ദഗോപ കുമാര’ എന്ന... കൃതി അഠാണ രാഗത്തിൽ അവതരിപ്പിച്ചു. ഗാനമൂർത്തി രാഗത്തിൽ "ഗാനമൂർത്തേ' ....എന്ന കീർത്തനവും കല്യാണി രാഗത്തിൽ "പങ്കജലോചന' എന്ന കീർത്തനവും സിന്ധുഭൈരവി രാഗത്തിൽ "എംക ബാരോ' എന്ന കീർത്തനവും തുടർന്ന്‌ അവതരിപ്പിച്ചു. സുനിത ഹരിശങ്കർ - (വയലിൻ), കല്ലേക്കുളങ്ങര ഉണ്ണിക്കൃഷ്ണൻ - (മൃദംഗം), തൃപ്പുണിത്തുറ കണ്ണൻ (ഘടം) എന്നിവര്‍ പക്കമേളക്കാരായി. ഡോ.ശ്രീദേവ് രാജഗോപാലിന്റെ വിശേഷാല്‍ കച്ചേരിയും സദസ്സിന്‌ പുതിയ അനുഭവം പകർന്നു. ‘ ശ്രീ രഘു കുല’ ഹംസ ധ്വനി രാഗത്തിലും ‘ഗുരുവായൂരപ്പനെ അപ്പൻ ’ രീതീഗ‍ൗളയിലും ‘നാദുപൈ പലു കേരൂ’ എന്ന കീർത്തനം മദ്ധ്യമാവതിയിലും ‘ജപദ ജപദഹരിനാമ’ എന്ന കീർത്തനം സിന്ധുഭൈരവിയിലും കൃഷ്ണാ ഹരേ എന്ന പൂന്താനം കൃതി പട്ദീപ് രാഗത്തിലും അവതരിപ്പിച്ചു. ഡോ. എം നർമദ(വയലിൻ- ), അർജുൻ ഗണേഷ്(മൃദംഗം -),- ട്രിച്ചി മുരളി(ഘടം ), തിരുനക്കര സതീഷ് (മുഖർ ശംഖ് -) എന്നിവര്‍ ഡോ.ശ്രീദേവ് രാജഗോപാലിന് പക്കമേളക്കാരായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home