Deshabhimani

സാംസ്‌കാരിക സ്ഥാപനങ്ങളെ തകർക്കുന്ന സർക്കാർ നടപടി

പുരോഗമന കലാസാഹിത്യസംഘം പ്രതിഷേധം ഇന്ന്‌

വെബ് ഡെസ്ക്

Published on Nov 05, 2026, 12:20 AM | 1 min read

തൃശൂർ

സാംസ്‌കാരിക സ്ഥാപനങ്ങളെ തകർക്കുന്ന സംസ്ഥാന സർക്കാർ നടപടികളിൽ പ്രതിഷേധിച്ച്‌ വ്യാഴാഴ്‌ച പുരോഗമന കലാസാഹിത്യസംഘം ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ സാഹിത്യ അക്കാദമിക്ക്‌ മുന്നിൽ പ്രകടനവും പൊതുയോഗവും സംഘടിപ്പിക്കും. വ്യാഴം വൈകിട്ട്‌ 5ന്‌ കെഎസ്ടിഎ ഹാൾ പരിസരത്ത്‌ നിന്നാരംഭിക്കുന്ന പ്രതിഷേധ പ്രകടനം സാഹിത്യ അക്കാദമിക്ക്‌ മുന്നിൽ സമാപിക്കും. തുടർന്ന് നടക്കുന്ന പൊതുയോഗം സാഹിത്യസംഘം സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ അശോകൻ ചരുവിൽ ഉദ്‌ഘാടനംചെയ്യും. സംസ്ഥാന സെക്രട്ടറി ഡോ. സി രാവുണ്ണി സംസാരിക്കും. സാഹിത്യ അക്കാദമിയിലും മറ്റ് അക്കാദമികളിലും ശമ്പളം പോലും ലഭിക്കാത്ത സ്ഥിതിയാണ്‌. പുസ്‌തകോത്സവം, അന്താരാഷ്ട്ര സാഹിത്യോത്സവം തുടങ്ങിയ പ്രധാന പരിപാടികളെപ്പോലും ബാധിക്കുന്ന തരത്തിൽ വലിയ തോതിൽ ഫണ്ട് വെട്ടിക്കുറച്ച് അക്കാദമികളുടെ മഹിമ സർക്കാർ കെടുത്തുകയാണെന്നും പുരോഗമന കലാസാഹിത്യസംഘം ജില്ലാ കമ്മിറ്റി വാർത്താകുറിപ്പിൽ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

Deshabhimani - ദേശാഭിമാനി ദിനപ്പത്രം

01

print edition യൂത്ത്‌ ഒളിമ്പിക്സ് ബാഡ്‌മിന്റൺ; തൻവി സെമിയിൽ
basket Ball

04

print edition സംസ്ഥാന സീനിയർ ബാസ്‌കറ്റ്‌ബോൾ; എറണാകുളം, ആലപ്പുഴ, 
കോട്ടയം മുന്നേറുന്നു
Migwael

05

print edition മിഗ്വേയേലിന്റെ 
മരണത്തിൽ അന്വേഷണം
deshabhimani section

Recommended

Deshabhimani
Home