നവീകരിച്ച വരന്തരപ്പിള്ളി–നന്തിപുലം റോഡ് നാടിന് സമർപ്പിച്ചു

https://www.deshabhimani.com/district-news/-85521/--1-96357
വരന്തരപ്പിള്ളി
പൊതുമരാമത്ത് വകുപ്പ് 1.83 കോടി രൂപ ചെലവിട്ട് നവീകരിച്ച വരന്തരപ്പിള്ളി–നന്തിപുലം റോഡ് കെ കെ രാമചന്ദ്രൻ എംഎൽഎ നാടിന് സമർപ്പിച്ചു. വരാന്തരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് കലാപ്രിയ സുരേഷ് അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിൻസ്, കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം ചന്ദ്രൻ, അംഗം ഷീല ജോർജ്, വരന്തരപ്പിള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി ജി അശോകൻ, സ്ഥിരംസമിതി അധ്യക്ഷ ബിന്ദു ബഷീർ, അംഗങ്ങളായ ഷൈജു പട്ടിക്കാട്ടുകാരൻ, ബിന്ദു പ്രിയൻ, സിപിഐ എം ലോക്കൽ സെക്രട്ടറി സന്തോഷ് തണ്ടാശ്ശേരി, ഇ എ ഓമന, രാജ്‌കുമാർ കടുന്തയിൽ, ബിനോയ് ഞെരിഞ്ഞാമ്പിള്ളി, പത്രോസ് അമരത്ത്പറമ്പിൽ, അബ്ദുട്ടി ഹാജി, പി ഡബ്ല്യുഡി അസി. എക്സിക്യുട്ടീവ് എൻജിനിയർ പി പി റാബിയ എന്നിവർ സംസാരിച്ചു.









0 comments