വെള്ളക്കെട്ടിൽ നെല്ലായി രജിസ്ട്രാർ ഓഫീസ്

നെല്ലായി രജിസ്ട്രാർ ഓഫീസിന്റെ മുൻവശം ചെളിനിറഞ്ഞ നിലയിൽ
നെല്ലായി
ചെറിയ മഴപെയ്‌താൽ പിന്നെ നെല്ലായി സബ് രജിസ്ട്രാർ ഓഫീസിന് മുന്നിൽ രൂപപ്പെടുന്നത് വലിയ വെള്ളക്കെട്ട്. ഇതോടെ വിവിധ ആവശ്യങ്ങൾക്കായി ദേശീയപാതയോരത്തുള്ള ഈ ഓഫീസിലെത്തുന്നവർ വലയുകയാണ്. മുറ്റത്ത് വെള്ളംകെട്ടി ചളിനിറയുന്നതോടെ ഓഫീസിലെത്തുന്നത് ഏറെ ക്ലേശകരമാവുന്നു. ദേശീയപാത സർവീസ് റോഡിൽനിന്ന് 30 മീറ്ററോളം ദൂരമുള്ള ഓഫീസിലേക്ക് ചളിയും മലിനജലവും ചവിട്ടി വേണം എത്താൻ. ഓഫീസ് മുറ്റത്ത് ടൈൽ വിരിക്കുകയോ നടപ്പാത നിർമിക്കുകയോ വേണമെന്ന നാട്ടുകാരുടെ ആവശ്യം അധികൃതർ അവഗണിക്കുകയാണ്. വിവിധ ആവശ്യങ്ങൾക്കായി ഓഫീസിലെത്തുന്നവരുടെ വാഹനങ്ങൾ സർവീസ് റോഡിനരികിൽ പാർക്ക് ചെയ്യേണ്ട അവസ്ഥയാണ്. പറപ്പൂക്കര പഞ്ചായത്തിലെ പ്രധാന സർക്കാർ ഓഫീസായ നെല്ലായി രജിസ്ട്രാർ ഓഫീസിൽ ദിനംപ്രതി 40 മുതൽ 60 വരെ ആധാരങ്ങളാണ് രജിസ്റ്റർ ചെയ്യുന്നത്. 12 ജീവനക്കാരും ഇവിടെ ജോലിചെയ്യുന്നുണ്ട്.










0 comments