ചെമ്പൈ സംഗീതോത്സവ സുവർണ ജൂബിലി ആഘോഷം സമാപിച്ചു
വേദിയെ സംഗീതസാന്ദ്രമാക്കി ഹരികൃഷ്ണനും അറയ്ക്കൽ നന്ദകുമാറും

ചെമ്പൈ സംഗീതോത്സവ സുവര്‍ണ ജൂബിലി സമാപന സമ്മേളനത്തില്‍ അറയ്ക്കൽ നന്ദകുമാറിന്റെ ഈണത്തിനനുസരിച്ച് ബി കെ ഹരികൃഷ്ണൻ ഗാനം രചിക്കുന്നു
ഗുരുവായൂര്‍
ഹിന്ദുസ്ഥാനി ക്ലാസിക്കൽ രാഗമായ ബാഗേശ്രീയില്‍ നിമിഷാര്‍ധത്തില്‍ പ്രണയാതുര വരികളുമായി ഗാനരചയിതാവ് ബി കെ ഹരികൃഷ്ണൻ. തല്‍സമയം ഇണമിട്ട് സംഗീത സംവിധായകൻ അറയ്ക്കൽ നന്ദകുമാറും. ഇരുവരും ചേർന്നതോടെ ചെമ്പൈ സംഗീതോത്സവ സുവർണ ജൂബിലി ആ ഘോഷ സമാപനം സംഗീതാര്‍ദ്രമായി. ഒരുവര്‍ഷക്കാലം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നടന്ന സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ സമാപന സാംസ്കാരിക സമ്മേളനത്തിലാണ് ഇരു പ്രതിഭകളും ഒത്തുചേർന്നത്. "മാധവാ മമ താപം അവിടുന്നറിഞ്ഞുവോ’ എന്നു തുടങ്ങുന്ന ഗാനം രാഗ വിന്യാസ ചിട്ടയിൽ തുടങ്ങി ഹൃദയ രമണാ ഉരുകും കദനം... അരുളാ മടിയൻ വെണ്ണയായ്.. ഗോപിക മനചോരാ.. ഇനിയും പിണക്കമോ’.. എന്നിങ്ങനെ തുടര്‍ന്നു തത്സമയ ഗാനരചനയും സംഗീത സംവിധാനവും. തുടർന്ന് സംഗീത വിദ്യാർഥികൾ ചേർന്ന് ഗുരുവായൂരപ്പ സ്തുതിയായ ഈ ഗാനം ആലപിച്ചു. നാരായണീയം ഹാളിൽ ദേവസ്വം ചെയർമാൻ ഡോ. വി കെ വിജയൻ സെമിനാർ ഉദ്ഘാടനം ചെയ്തു. ‘കർണാടക സംഗീതത്തിൽ, മനോധർമ സംഗീതത്തിന്റെ വിവിധ തലങ്ങൾ’ എന്ന വിഷയത്തിൽ ഡോ. ബേബി ശ്രീറാം, ‘രാഗങ്ങളിലെ ഈണങ്ങൾ’ എന്ന വിഷയത്തിൽ അറയ്ക്കൽ നന്ദകുമാർ എന്നിവർ വിഷയാവതരണം നടത്തി. ചെമ്പൈ സബ് കമ്മിറ്റി അംഗങ്ങളായ ആനയടി പ്രസാദ്, ഡോ. കെ മണികണ്ഠൻ ഗുരുവായൂർ എന്നിവർ മോഡറേറ്ററായി.









0 comments