ad
Deshabhimani

കാട്‌ പറയും 
നാടകാവതരണം ഇന്നുമുതൽ

വെബ് ഡെസ്ക്

Published on Nov 22, 2025, 12:23 AM | 1 min read

തൃശൂർ സ്‌കൂൾ ഓഫ്‌ ഡ്രാമ ആൻഡ്‌ ഫൈൻ ആർട്‌സിന്റെ "കാട്‌ പറയും' എന്ന പുതിയ നാടകം ശനി, ഞായർ, തിങ്കൾ ദിവസങ്ങളിൽ കോളേജിൽ അവതരിപ്പിക്കും. മനുഷ്യനും കാടും തമ്മിലുള്ള സഹവർത്തിത്വം നശിച്ചു പോകുന്നതിനെപ്പറ്റിയുള്ള ചോദ്യങ്ങൾ ഉയർത്തുന്നതാണ്‌ നാടകം. മൃഗങ്ങളുടെ കാഴ്‌ചപ്പാടിലൂടെയാണ്‌ നാടകം അവതരിപ്പിക്കുന്നത്‌. അമേരിക്കൻ നാടക പ്രവർത്തകനായ ഡാനിയൽ എ കെലിനാണ്‌ സംവിധാനം. അരണാട്ടുകര സ്‌കൂൾ ഓഫ്‌ ഡ്രാമ ആൻഡ്‌ ഫൈൻ ആർട്‌സിലെ പ്രൊഫ. എസ്‌ രാമാനുജം സ്റ്റുഡിയോ തിയറ്ററിൽ വൈകിട്ട്‌ ഏഴിനാണ്‌ നാടകാവതരണം നടക്കുക. വാർത്താ സമ്മേളനത്തിൽ സ്‌കൂൾ ഓഫ്‌ ഡ്രാമ ആൻഡ്‌ ഫൈൻ ആർട്‌സ്‌ ഡയറക്ടർ അഭിലാഷ്‌ പിള്ള, ഡാനിയൽ എ കെലിൻ, നെജുമൽ ഷാഹി, ശ്രീജിത്ത്‌ രമണൻ, വിഷ്‌ണു രാജ്‌ എന്നിവർ പങ്കെടുത്തു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home