ad
Deshabhimani

സഹൃദയ കോളേജ് ഓഫ് അഡ്വാൻസ്ഡ് 
സ്റ്റഡീസിന് ഓട്ടോണമസ് പദവി

ഓട്ടോണമസ് പദവി പ്രഖ്യാപന ചടങ്ങ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യുന്നു

ഓട്ടോണമസ് പദവി പ്രഖ്യാപന ചടങ്ങ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 13, 2025, 12:15 AM | 1 min read


കൊടകര

സഹൃദയ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിന് കലിക്കറ്റ് സർവകലാശാല സ്വയംഭരണപദവി (ഓട്ടോണമസ്) അനുവദിച്ചു. കോളേജ് സെൻട്രൽ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മന്ത്രി റോഷി അഗസ്റ്റിൻ ഓട്ടോണമസ് പ്രഖ്യാപനം നടത്തി. കോളേജ് എക്സിക്യൂട്ടീവ് ഡയറക്ടർ റവ. ഡോ. ഡേവിസ് ചെങ്ങിനിയാടൻ അധ്യക്ഷനായി. ടി ജെ സനീഷ് കുമാർ ജോസഫ് എംഎൽഎ എക്സാം കൺട്രോൾ റൂം ഉദ്ഘാടനം ചെയ്തു. 2025 ബാച്ചിലെ ഏഴ് അന്താരാഷ്‌ട്ര കായികതാരങ്ങളെയും റാങ്ക് ജേതാക്കളെയും എസിസിഎ, സിഎംഎ, യുഎസ്, സിഎ അഫിലിയറ്റുകളെയും അനുമോദിച്ചു. കൊടകര പഞ്ചായത്ത് പ്രസിഡന്റ്‌ അമ്പിളി സോമൻ, പ്രിൻസിപ്പൽ ഡോ. കെ എൽ ജോയ്, വൈസ് പ്രിൻസിപ്പൽ ഡോ. കെ കരുണ, മോൺ വിൽസൺ ഈരത്തറ, റവ. ഡോ ജോജി കല്ലിങ്ങൽ, റവ. സിബിൻ വാഴപ്പിള്ളി, റവ. ഡോ ജിനോ ജോണി മാളക്കാരൻ, പ്രൊഫ. വി ജെ തോമസ്, ഡോ. എം ബി ഷീബ, പ്രൊഫ. ഡോ. ജെ സനിൽരാജ്, നൈസി ബേബി, ദീപക് എസ് മേനോൻ, ഓസ്റ്റിൻ ബിനോയ്, ഡോ. സ്വപ്ന സി കോമ്പാത്ത് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home