Deshabhimani

യുദ്ധസജ്ജമെന്ന് ഇറാൻ, ആക്രമണം തുടര്‍ന്ന് യു എസ്;സമാധാന ചര്‍ച്ചകളിൽ പ്രതീക്ഷയെന്ന് ഖത്തര്‍

missile
വെബ് ഡെസ്ക്

Published on Nov 08, 2026, 11:09 AM | 1 min read

ടെഹ്റാൻ: ഇടക്കാല തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഇറാനെതിരെ ആക്രമണം തുട‍ർച്ചയാക്കി യു എസ്. വെള്ളിയാഴ്ചയും ശനിയാഴ്ചയും ആക്രമണം ആവര്‍ത്തിച്ചു. ഖേഷം, ജാസ്ക്, സിറിക്, ബന്ദര്‍ അബ്ബാസ് എന്നിവിടങ്ങളിൽ സ്ഫോടനം ഉണ്ടായതായി ഇറാന്റെ ഔദ്യോഗിക മാധ്യമമായ ഇ‍ർന റിപ്പോര്‍ട് ചെയ്തു.


ഭീഷണികൾക്കിടെ രാജ്യ യുദ്ധസജ്ജമാണെന്ന് ഇറാൻ പ്രഖ്യാപിച്ചു. പുതിയ മിസൈൽ ശേഖരത്തെ കുറിച്ചുള്ള വെളിപ്പെടുത്തലും നടത്തി. ഇത് സംബന്ധിച്ച് അടുത്തയാഴ്ച വിശദവിവരങ്ങൾ പുറത്തുവിടുമെന്നും അറിയിച്ചു.


പശ്ചിമേഷ്യൻ ചര്‍ച്ചകൾ തുടരുകയാണെന്ന് മധ്യസ്ഥരായ ഖത്തര്‍ ആവര്‍ത്തിച്ചു. ചര്‍ച്ച പരാജയപ്പെട്ടതായുള്ള വാര്‍ത്തകൾ തള്ളി. എത്രയും വേഗം സമാധാനം പുനസ്ഥാപിക്കുമെന്ന് ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ അൽ താനി പറഞ്ഞു. ഇതിനിടെ ആണവ ആക്രമണങ്ങൾക്ക് പ്രതീക്ഷിച്ചുള്ള മുൻ കരുതൽ നീക്കവും ഇറാൻ പരസ്യപ്പെടുത്തി. പ്രധാന കേന്ദ്രങ്ങൾക്ക് ചേര്‍ന്നുള്ള പ്രദേശത്ത് അയഡിൻ ഗുളികകൾ വിതരണം ചെയ്തു. ഇറാൻ ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടറി മുഹ്സെൻ റെസായി മോസ്കോയിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി ചര്‍ച്ച നടത്തിയ വിവരങ്ങളും പുറത്തു വന്നു. ഇറാൻ റഷ്യ പൈപ് ലൈൻ പദ്ധതി ചർച്ചയുടെ ഭാഗമെന്നാണ് വിശദീകരണം.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home