Deshabhimani

ഗോളുകൾ അടിച്ച് കൂട്ടി; വീണ്ടും ഗോൾഡൻ ബൂട്ട് സ്വന്തമാക്കി മെസി

messi
വെബ് ഡെസ്ക്

Published on Nov 08, 2026, 10:40 AM | 1 min read

മയാമി: അമേരിക്കൻ മേജർ സോക്കർ ലീഗിലും (എംഎൽഎസ്‌) റെക്കോഡ് നേട്ടങ്ങളുമായി ലയണൽ മെസി കുതിക്കുന്നു. തുടർച്ചയായി രണ്ടാം തവണയും ലീഗിലെ ഗോൾഡൻ ബൂട്ട് ഇന്റർ മയാമി സൂപ്പർ താരം സ്വന്തമാക്കി. സീസണിൽ 26 ഗോളുകളാണ് മെസിയുടെ സമ്പാദ്യം. കഴിഞ്ഞ സീസണിൽ 29 ഗോളുകളാണ് മെസി നേടിയത്. എംഎൽഎസ് ചരിത്രത്തിൽ തുടർച്ചയായി ഗോൾഡൻ ബൂട്ട് നേടുന്ന ആദ്യതാരമെന്നനേട്ടവും മെസി സ്വന്തം പേരിലാക്കി.


അതേസമയം സീസണിൽ മയാമിയുടെ അവസാന മത്സരം സമനിലയിൽ കലാശിച്ചു. ഷാർലെറ്റ് എഫ്‌സിക്കെതിരായ 3-3 സമനില നേടി. എംഎൽഎസ് ഈസ്‌റ്റേൺ കോൺഫറൻസ് സീസൺ മയാമി രണ്ടാം സ്ഥാനത്തോടെ അവസാനിപ്പിച്ചു. 34 മത്സരങ്ങളിൽ നിന്ന് 16 ജയവും 12 സമനിലയും ആറ് തോൽവിയുമടക്കം 60 പോയന്റാണ് ടീം നേടിയത്.34 മത്സരങ്ങളിൽ നിന്ന് 77 പോയന്റുമായി നാഷ്‌വില്ലെ എഫ്സി തലപ്പത്തെത്തി.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home