Deshabhimani

ഇനി 7സി സീറ്റില്ല; റൊണാൾഡോയ്ക്ക് ആദരവുമായി ഡച്ച് എയർലൈന്‍

ronaldo
വെബ് ഡെസ്ക്

Published on Nov 08, 2026, 10:29 AM | 1 min read

ആംസ്റ്റർഡാം : അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ച ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് വ്യത്യസ്തമായ ആദരവുമായി ഡച്ച് എയർലൈനായ ട്രാൻസേവിയ. റൊണാൾഡോയുടെ ജന്മനാടായ ഫുഞ്ചാലിലേക്കുള്ള വിമാനങ്ങളിൽ നിന്ന് '7സി' സീറ്റ് ഒഴിവാക്കിക്കൊണ്ടാണ് എയർലൈൻ ആദരവ് പ്രകടിപ്പിച്ചത്.


23 വർഷത്തെ ഐതിഹാസികമായ അന്താരാഷ്ട്ര കരിയറിന് വിരാമമിട്ടുകൊണ്ട് റൊണാൾഡോ പ്രഖ്യാപനം നടത്തി മണിക്കൂറുകൾക്കകമാണ് എയർലൈൻസിന്റെ നടപടി. റൊണാൾഡോയുടെ ജെഴ്സി നമ്പറായ 7 നോടുള്ള ആദരസൂചകമായാണ് സീറ്റ് ഒഴിവാക്കിയതെന്ന് എയർലൈൻ അധികൃതർ അറിയിച്ചു.


വിമാനത്തിലെ സീറ്റിൽ റൊണാൾഡോയുടെ 7-ാം നമ്പർ ജഴ്സി വെച്ചിരിക്കുന്ന ചിത്രവും കമ്പനി തങ്ങളുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ചിട്ടുണ്ട്. എന്നാൽ ഫിഫ, യുവേഫ ചട്ടങ്ങൾ കർശനമായതിനാൽ പോർച്ചുഗൽ ദേശീയ ടീമിന് റൊണാൾഡോയുടെ ജഴ്സി നമ്പർ ഔദ്യോഗികമായി പിൻവലിക്കാൻ സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് എയർലൈൻ കമ്പനി ഫുട്ബോൾ ഇതിഹാസത്തിന് വേറിട്ടൊരു ആദരം അർപ്പിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home