ad
Deshabhimani

മഞ്ഞപ്പിത്തം, ഡെങ്കി ഓരോ മരണം

പനിയില്‍ വിറച്ച് ജില്ല

വെബ് ഡെസ്ക്

Published on Jun 20, 2026, 01:08 AM | 1 min read


സ്വന്തം ലേഖിക

തൃശൂര്‍

ആരോഗ്യവിഭാഗത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പാളിയതോടെ പനിച്ചുവിറച്ച് ജില്ല. ഡെങ്കിപ്പനി ബാധിച്ച്‌ ബുധനാഴ്‌ച ഒരാളും മഞ്ഞപ്പിത്തം ബാധിച്ച്‌ വെള്ളിയാഴ്‌ച ഒരാളും മരിച്ചു. ഈ മാസം പനിക്ക് 17,087 പേരാണ് വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രം ചികിത്സതേടിയത്. ഇതില്‍ 16,977 പേര്‍ ഒപിയില്‍ ചികിത്സതേടി. 110 പേര്‍ കിടത്തി ചികിത്സയിലുണ്ട്. വെള്ളിയാഴ്ച മാത്രം 1179 പേരാണ് ഒപിയില്‍ ചികിത്സതേടിയത്. 11 പേര്‍ക്ക് കിടത്തി ചികിത്സവേണ്ടിവന്നു. ഡെങ്കിപ്പനിയും ജില്ലയില്‍ വര്‍ധിക്കുകയാണ്. ഈ മാസം ഇതുവരെ 136 ഡെങ്കിപ്പനി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 46 ഡെങ്കിപ്പനി കേസുകളാണ് ആദ്യവാരം റിപ്പോര്‍ട്ട് ചെയ്തത്. ബുധനാഴ്ച ഡെങ്കിപ്പനി ബാധിച്ച് നാട്ടിക സ്വദേശിനി മരിച്ചു. ജില്ലയില്‍ ഡെങ്കിപ്പനി കേസുകള്‍ കൂടുതലും കോര്‍പറേഷന്‍ പരിധിയിലാണ്. മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ യുഡിഎഫ് നേതൃത്വത്തിലുള്ള കോര്‍പറേഷന്‍ ഭരണസമിതിക്കുണ്ടായ വീഴ്ചയാണ് ഇതിന് കാരണം. 18 വരെ 67 കേസാണ് കോര്‍പറേഷനില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തത്. ഡെങ്കിപ്പനിയും പനിയും വ്യാപകമായപ്പോള്‍ മാത്രമാണ് കോര്‍പറേഷന്‍ ശുചീകരണ പ്രവര്‍ത്തനങ്ങളാരംഭിച്ചത്. എന്നാല്‍, അപ്പോഴേക്കും കോര്‍പറേഷന്‍ ഡെങ്കിപ്പനിയുടെയും പനിയുടെയും കേന്ദ്രമായിക്കഴിഞ്ഞിരുന്നു. 403 പേരാണ് ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളുമായി ചികിത്സതേടിയത്. അഞ്ചുപേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. 45 ഇന്‍ഫ്ലുവന്‍സ കേസും റിപ്പോര്‍ട്ട് ചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home