ലോകകപ്പ് മത്സരത്തിനിടെ പവർകട്ട്
കെഎസ്ഇബി ഓഫീസ് ഉപരോധിച്ച് ഡിവൈഎഫ്ഐ

കെഎസ്ഇബി ഓഫീസ് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ നാട്ടുകാർ ഉപരോധിക്കുന്നു
എരുമപ്പെട്ടി ലോകകപ്പ് ഫുട്ബോൾ സെമിഫൈനലിൽ മത്സര സമയത്ത് പവർ കട്ട് ഉണ്ടാകുമെന്ന കെഎസ്ഇബി അറിയിപ്പിൽ പ്രതിഷേധിച്ച് എരുമപ്പെട്ടി കുണ്ടന്നൂർ സെക്ഷൻ ഓഫീസ് ഡിവൈഎഫ്ഐ പ്രവർത്തകർ ഉപരോധിച്ചു. സിപിഐ എം കടങ്ങോട് ലോക്കൽ സെക്രട്ടറി സി എച്ച് ലാഷ്, കടങ്ങോട് പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷൻ യു വി ഗിരീഷ്, ലോക്കൽ കമ്മിറ്റിയംഗം സി വി സുഭാഷ്, ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി പി ബി വിഷ്ണു, പ്രസിഡന്റ് കെ സി നിമ്മൽ എന്നിവർ നേതൃത്വം നൽകി. വ്യാഴം പുലർച്ചെ 12.42 മുതൽ 1.07 വരെ കടങ്ങോട് മേഖലയിൽ നിശ്ചയിച്ച സമയത്തെ പവർകട്ട് ഒഴിവാക്കി. മത്സര ദിവസം 12.15നുശേഷം പവർ കട്ട് ഉണ്ടാകില്ലെന്ന കെഎസ്ഇബി അസിസ്റ്റന്റ് എൻജിനിയറുടെ ഉറപ്പില്‍ സമരം അവസാനിപ്പിച്ചു.










0 comments