എസ്എഫ്ഐ അംഗത്വവിതരണം

എസ്എഫ്ഐ പ്ലസ്ടു അംഗത്വവിതരണ ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം വണ്ടൂര്‍ വിഎംസി ജിഎച്ച്എസ്എസ് വിദ്യാര്‍ഥിനി പി അക്ഷജയ്ക്ക് അംഗത്വം നല്‍കി സംസ്ഥാന ജോയിന്റ് സെക്രട്ടറി എന്‍ ആദില്‍ നിർവഹിക്കുന്നു
വണ്ടൂർ
എസ്എഫ്ഐ പ്ലസ്ടു അംഗത്വവിതരണ ക്യാമ്പയിന് ജില്ലയില്‍ തുടക്കമായി. വണ്ടൂര്‍ വിഎംസി ജിഎച്ച്എസ്എസ് വിദ്യാര്‍ഥിനി പി അക്ഷജയ്ക്ക് അംഗത്വം നല്‍കി സംസ്ഥാന ജോയിന്റ് സെക്രട്ടറി എന്‍ ആദില്‍ ഉദ്ഘാടനംചെയ്തു. വണ്ടൂർ ഏരിയാ പ്രസിഡന്റ് ഇ അഭിനവ് അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗം ഗോകുൽ ഏലംകുളം, ഏരിയാ സെക്രട്ടറി വി സുജീഷ്, ഏരിയാ കമ്മിറ്റിയംഗങ്ങളായ എ രേണുക, സി എം പ്രവീൺ, എം അജിഷ എന്നിവർ സംസാരിച്ചു.











0 comments