പീച്ചി- അമ്പലക്കുന്നിൽ പുലിയെ കണ്ടതായി നാട്ടുകാർ

പട്ടിക്കാട്
പീച്ചി -അമ്പലക്കുന്ന് ജനവാസ മേഖലയിൽ ബുധൻ രാത്രി പുലിയെ കണ്ടതായി പ്രദേശവാസികൾ . 8.15ഓടെയാണ് പുലിയെ കണ്ടത്. ഇതിനു മുമ്പും മേഖലയിൽ പുലിയെ കണ്ടതായി നാട്ടുകാർ പറഞ്ഞു. പീച്ചി, തെക്കേക്കുളം, ജണ്ടമുക്ക്, അമ്പലക്കുന്ന് പ്രദേശങ്ങളിൽ കുറേ നാളുകളായി പുലി ഇറങ്ങുന്നതായി നാട്ടുകാർ പറയുന്നു. ഫോറസ്റ്റ് അധികാരികളെയും പഞ്ചായത്ത് ജനപ്രതിനിധികളെയും വിവരം അറിയിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന ആരോപണവും ഉണ്ട് . പ്രദേശങ്ങളിൽ കാമറകൾ സ്ഥാപിച്ച് പുലിയാണോയെന്ന് ഉറപ്പുവരുത്തണമെന്ന് പ്രദേശ വാസികൾ ആവശ്യപ്പെട്ടു.










0 comments