ad
Deshabhimani

സനീഷ്‌കുമാര്‍ ജോസഫ് രാജിവയ്‌ക്കണം

എംഎൽഎ ഓഫീസിലേക്ക്‌ 
സിപിഐ എം മാർച്ച്‌

സനീഷ്‌കുമാർ ജോസഫ് എംഎൽഎയുടെ ഓഫീസിലേക്ക്  സിപിഐ എം ചാലക്കുടി ഏരിയ കമ്മിറ്റി നേതൃത്വത്തിൽ നടത്തിയ മാർച്ച്  സെക്രട്ടറി കെ എസ് അശോകൻ ഉദ്‌ഘാടനം ചെയ്യുന്നു

സനീഷ്‌കുമാർ ജോസഫ് എംഎൽഎയുടെ ഓഫീസിലേക്ക് സിപിഐ എം ചാലക്കുടി ഏരിയ കമ്മിറ്റി നേതൃത്വത്തിൽ നടത്തിയ മാർച്ച് സെക്രട്ടറി കെ എസ് അശോകൻ ഉദ്‌ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 04, 2026, 12:18 AM | 1 min read

ചാലക്കുടി

പട്ടയം തരപ്പെടുത്തി നല്കുന്നതിനായി തൃശൂര്‍ താണിക്കുടം സ്വദേശിയോട് ലക്ഷങ്ങള്‍ ആവശ്യപ്പെട്ട പരാതിയില്‍ കുറ്റാരോപിതനായ സനീഷ്‌കുമാര്‍ ജോസഫ് എംഎല്‍എ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് സിപിഐ എം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. എംഎല്‍ എ ഓഫീസിന് മുന്നിലേക്ക് നടത്തിയ മാര്‍ച്ചില്‍ നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു. സിപിഐ എം ഏരിയ കമ്മിറ്റി ഓഫീസ് പരിസരത്ത് നിന്നും ആരംഭിച്ച മാര്‍ച്ച് എംഎല്‍എ ഓഫീസ്‌ പരിസരത്ത് പൊലീസ് തടഞ്ഞു. പ്രതിഷേധ യോഗം സിപിഐ എം ഏരിയ സെക്രട്ടറി കെ എസ് അശോകന്‍ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റിയംഗം കെ പി തോമസ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം കെ ജെ ഡിക്‌സന്‍, പി ആര്‍ പ്രസാദന്‍, ഇ എ ജയതിലകന്‍ എന്നിവര്‍ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home