റോഡിലെ കുഴി അപകടഭീഷണിയാകുന്നു

പാലക്കാട്ടുതാഴം പാലത്തിനുസമീപം റോഡിൽ രൂപപ്പെട്ട കുഴി
പെരുമ്പാവൂർ
പാലക്കാട്ടുതാഴം ജങ്‌ഷനിലെ റോഡിലെ കുഴികൾ അപകടഭീഷണിയായി മാറിയിട്ടും ബന്ധപ്പെട്ട അധികാരികൾ തിരിഞ്ഞുനോക്കാത്തതിൽ ഡിവൈഎഫ്ഐ പ്രതിഷേധം രേഖപ്പെടുത്തി.
റോഡിന്റെ ശോച്യാവസ്ഥ അടിയന്തരമായി പരിഹരിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികളുമായി രംഗത്തിറങ്ങുമെന്നും ഡിവൈഎഫ്ഐ മാറമ്പിള്ളി വില്ലേജ് കമ്മിറ്റി അറിയിച്ചു. സ്വകാര്യ ടെലിഫോൺ കമ്പനിയുടെ കേബിൾ സ്ഥാപിക്കുന്നതിനിടെ വാട്ടർ അതോറിറ്റിയുടെ കുടിവെള്ളക്കുഴൽ പൊട്ടിയതിനെ തുടർന്ന് കുഴിയിൽപ്പെടുകയും അപകടത്തിൽപ്പെടുകയും ചെയ്യുന്നത് പതിവാണ്. റോഡിലെ കുഴികൾ ശാസ്ത്രീയമായി അറ്റകുറ്റപ്പണി നടത്തി ഗതാഗതയോഗ്യമാക്കണമെന്ന് മേഖലാസെക്രട്ടറി നുഫൈസ് നാസറും പ്രസിഡന്റ് എം എം റിഫാദും അധികാരികളോട് ആവശ്യപ്പെട്ടു.










0 comments