ad
Deshabhimani

രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

blood donation

അറയ്ക്കപ്പടി ജയ്‌ഭാരത് കോളേജിൽ എൻഎസ്എസ് യൂണിറ്റ് സംഘടിപ്പിച്ച രക്തദാന ക്യാമ്പ്

വെബ് ഡെസ്ക്

Published on Sep 04, 2026, 01:07 AM | 1 min read

പെരുമ്പാവൂർ


അറയ്ക്കപ്പടി ജയ്ഭാരത് എന്‍ജിനീയറിങ് കോളേജ് എന്‍എസ്എസ് യൂണിറ്റ്, ഐഎംഎയുടെയും തിരുവാങ്കുളം മഹാത്മാ സ്റ്റഡി സര്‍ക്കിളിന്റെയും സഹകരണത്തോടെ കോളേജില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.


60 വിദ്യാര്‍ഥികള്‍ ബ്ലഡ് ബാങ്കിലേക്ക് രക്തം നല്‍കി. കഴിഞ്ഞവര്‍ഷം ജില്ലയില്‍ ഏറ്റവും കൂടുതല്‍ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ചതിനുള്ള അവാര്‍ഡ് കോളേജിന് ലഭിച്ചു. ഈ വര്‍ഷത്തെ അഞ്ചാമത്തെ ക്യാമ്പാണ് നടന്നത്. ജില്ലാപഞ്ചായത്ത്‌ അംഗം ടി എസ് സുമയ്യ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.


 പ്രിന്‍സിപ്പല്‍ ഡോ. ഷമീര്‍ കെ മുഹമ്മദ് അധ്യക്ഷനായി. റോട്ടറി ക്ലബ് പ്രസിഡന്റ് രമേഷ് കുര്യന്‍, എം രഞ്ജിത് കുമാര്‍, പ്രോഗ്രാം ഓഫീസര്‍ മിഥുന്‍ പി ദാസ്, ഡോ. ഷെഫീഖ് മുഹമ്മദ്, രഞ്ജിത് കുമാര്‍, പി ഡി സുഗതന്‍, അഷിത സന്തോഷ് എന്നിവര്‍ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home