ad
Deshabhimani

തുമ്പൂർമുഴിയിൽ കാറിന് മുകളിൽ മരം വീണു

വെബ് ഡെസ്ക്

Published on Jun 29, 2026, 12:22 AM | 1 min read


ചാലക്കുടി

കനത്ത കാറ്റിലും മഴയിലും അതിരപ്പിള്ളിയിലേക്കുള്ള യാത്രയ്ക്കിടെ വിനോദസഞ്ചാരികളുടെ കാറിലേക്ക് മരം മറിഞ്ഞുവീണു. പാലക്കാട് സ്വദേശികള്‍ സഞ്ചരിച്ച കാറിന് മുകളിലേക്കാണ് മരം മറിഞ്ഞ് വീണത്. അപകടത്തില്‍ ആര്‍ക്കും സാരമായ പരിക്കില്ല. എന്നാല്‍ കാറിന് കേടുപാടുകള്‍ സംഭവിച്ചു. ഞായര്‍ പകൽ മൂന്നോടെ തുമ്പൂര്‍മുഴിയിലായിരുന്നു സംഭവം. കാറിനകത്തുണ്ടായിരുന്നവര്‍ അ ത്ഭുതകരമായി രക്ഷപ്പെട്ടു. കാറിനുള്ളില്‍പ്പെട്ടവരെ നാട്ടുകാരും വനപാലകരും ചേര്‍ന്ന് മരം മുറിച്ചുമാറ്റി പുറത്തെടുത്തു. മരത്തടി റോഡിലും ചില്ലകള്‍ കാറിന് മുകളിലുമാണ് പതിച്ചത്. തടി കാറിന് മുകളില്‍ വീഴാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. അപകടത്തെ തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം ഒരു മണിക്കൂറോളം തടസ്സപ്പെട്ടു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home