ad
Deshabhimani

കൊയിലാണ്ടിയിൽ വേണ്ടത്‌ 110 കെവി സബ്സ്റ്റേഷൻ; 33 അല്ല

a
avatar
എ സജീവ്കുമാർ

Published on Jun 29, 2026, 01:43 AM | 1 min read

കൊയിലാണ്ടി

വോൾട്ടേജ്‌ ക്ഷാമം ഉൾപ്പെടെയുള്ള വൈദ്യുതി പ്രശ്നങ്ങൾ പരിഹരിക്കാനായി കൊയിലാണ്ടിയിൽ 110 കെവി സബ്സ്റ്റേഷനുപകരം 33 കെവി സബ് സ്‌റ്റേഷൻ സ്ഥാപിക്കാൻ ഒരുങ്ങി കെഎസ്‌ഇബി. കൊയിലാണ്ടി നിയോജക മണ്ഡലത്തിൽ ഉൾപ്പെട്ട കൊയിലാണ്ടി, പയ്യോളി മുൻസിപ്പാലിറ്റികളിലെയും തിക്കോടി മൂടാടി, ചേമഞ്ചേരി, ചെങ്ങോട്ടുകാവ് പഞ്ചായത്തുകളിലെയും വൈദ്യുതി പ്രതിസന്ധി പരിഹരിക്കാനായാണ് 110 കെവി സബ്സ്റ്റേഷൻ സ്ഥാപിക്കാൻ കഴിഞ്ഞ എൽഡിഎഫ് സർക്കാർ തീരുമാനിച്ചത്. മൂന്നുവർഷംമുന്പ് ഇതിനായി 28 കോടി രൂപ അനുവദിക്കുകയും ഭരണാനുമതി ലഭിക്കുകയുംചെയ്തു. കൊല്ലം വിയ്യൂർ ചോർച്ച പാലത്തിന് സമീപത്ത്‌ സ്ഥലം കണ്ടെത്തുകയും ചെയ്‌തു. * ദേശീയപാത 66ൽനിന്ന്‌ സുഗമമായ വഴി ലഭിക്കാനായി കാനത്തിൽ ജമീലയുടെ ആസ്തിവികസന ഫണ്ടിൽനിന്ന്‌ 30 ലക്ഷം രൂപ ചെലവിട്ട് നിർമിച്ച റോഡ് പൂർത്തിയായി. 110 കെവി ഗ്യാസ് ഇൻസുലേറ്റഡ് സബ്സ്റ്റേഷൻ സ്ഥാപിക്കാനായിരുന്നു കെഎസ്ഇബി ട്രാൻസ്മിഷൻ വിഭാഗത്തിന്റെ തീരുമാനം. കൊയിലാണ്ടി, പയ്യോളി നഗരസഭകളിലും സമീപ പഞ്ചായത്തുകളിലുമായി ഒരു ലക്ഷത്തോളം ഉപഭോക്താക്കളാണുള്ളത്. കൊയിലാണ്ടിയിലെ ഗാർഹിക, കച്ചവട ഉപഭോക്താക്കൾ നേരിടുന്ന പ്രധാന പ്രശ്നമാണ് വോൾട്ടേജ് ക്ഷാമം. നിലവിൽ കന്നൂര്‌ സബ്സ്റ്റേഷനിൽനിന്നാണ് ഇവിടേക്ക്‌ വൈദ്യുതി എത്തുന്നത്. *കൊയിലാണ്ടി നഗരത്തിൽ പുതിയ സബ്സ്റ്റേഷൻ സ്ഥാപിക്കുന്നതോടെ വോൾട്ടേജ് ക്ഷാമത്തിനും ഇടയ്ക്കിടെ വൈദ്യുതി മുടങ്ങുന്നതിനും ശാശ്വതപരിഹാരം കണ്ടെത്താനാകും. *33 കെവി സബ് സ്റ്റേഷനാണ് നിർമിക്കുന്നതെങ്കിൽ നിലവിലെ കന്നൂര്‌ 110 സബ് സ്റ്റേഷനിൽ നിന്നുതന്നെയാണ് വൈദ്യുതി എത്തുക.* കണയങ്കോട് പുഴ, പുതിയ ദേശീയപാത, റെയിൽവേ ലൈൻ അടക്കം കടന്നുവേണം വൈദ്യുതിയെത്താൻ. അതുകൊണ്ട്‌ കൊയിലാണ്ടിയിലെ വൈദ്യുതി പ്രശ്നം പരിഹരിക്കാനാവില്ല.

നിലവിൽ സബ്സ്റ്റേഷനായി കണ്ടെത്തിയിട്ടുള്ള കൊല്ലം വിയ്യൂരിലെ സ്ഥലം ഉണ്ടായിരിക്കെ 33 കെവി സബ്സ്റ്റേഷനായി ചെങ്ങോട്ടുകാവിനും ചേമഞ്ചേരിക്കും ഇടയിലായി സ്ഥലം വിട്ടുകിട്ടാൻ കെഎസ്ഇബി താൽപ്പര്യപത്രം ക്ഷണിച്ചിരിക്കുന്നതിൽ ദുരൂഹതയുണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം. ​




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home