സർവീസ് റോഡിൽ അപകടക്കുഴി

ദേശീയപാതയിൽ തങ്കിക്കവല ഉയരപ്പാതയുടെ കിഴക്കുഭാഗത്തെ സർവീസ് റോഡിലെ കുഴികൾ
ചേർത്തല
ദേശീയപാത സർവീസ് റോഡിൽ ആഴമേറിയ കുഴികൾ രൂപപ്പെട്ടത് യാത്രക്കാരെ വലയ്‌ക്കുന്നു. തങ്കിക്കവല ഉയരപ്പാതയുടെ കിഴക്കുഭാഗത്തെ സർവീസ് റോഡിലാണ് അപകടക്കെണി. സ്വകാര്യ ആശുപത്രിയുടെ സമീപം രൂപപ്പെട്ട കുഴികൾ ഇരുചക്രവാഹന യാത്രക്കാരെയാണ് ഏറെയും കെണിയിലാക്കുന്നത്. മഴ കനത്തതോടെ കുഴികൾ കാണാനാകാത്ത അവസ്ഥയാണ്. ഇരുചക്രവാഹനങ്ങൾ പൊടുന്നനെ കുഴിയിൽപ്പെടുന്നത് അപകടത്തിന് വഴിയൊരുക്കുന്നു. ഉയരപ്പാത നിർമാണം പൂർത്തിയാകാത്തതിനാൽ തെക്കോട്ടേക്ക് വാഹനങ്ങൾ സർവീസ് റോഡിലൂടെയാണ് പോകുന്നത്. അപകടം ഒഴിവാക്കാൻ സർവീസ് റോഡിലെ കുഴികൾ ഉടൻ നികത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.










0 comments