ad
Deshabhimani

ചെന്പൈ സംഗീതോത്സവം

വീണയെ വിരൽതൊട്ടുണർത്തിയ മായിക രാവ്

ചെമ്പൈ സംഗീതോത്സവ വിശേഷാല്‍ കച്ചേരിയില്‍ നിര്‍മല രാജശേഖരന്‍ അവതരിപ്പിച്ച വീണക്കച്ചേരി

ചെമ്പൈ സംഗീതോത്സവ വിശേഷാല്‍ കച്ചേരിയില്‍ നിര്‍മല രാജശേഖരന്‍ അവതരിപ്പിച്ച വീണക്കച്ചേരി

വെബ് ഡെസ്ക്

Published on Nov 22, 2025, 12:10 AM | 2 min read


ഗുരുവായൂര്‍

ഓടക്കുഴല്‍ നാദംപോലെ സദസ്സിനെ അനുഭൂതിയിലാഴ്ത്തി ചെമ്പൈ വേദിയില്‍ യുവസംഗീതജ്ഞ സ്വരാത്മിക ശ്രീകാന്ത്. വീണയുടെ തന്ത്രികളില്‍ മാസ്മരിക സംഗീതം തീര്‍ത്ത് നിര്‍മല രാജശേഖരനും ആസ്വാദക ഹൃദയം കീഴടക്കി പ്രസന്ന വെങ്കിട്ടരാമന്റെ കച്ചേരിയും ചെന്പൈ സംഗീതോത്സവത്തിലെ അഞ്ചാം ദിനത്തിനെ അവിസ്‌മരണീയമാക്കി. ‘ശ്രീ രമണ വിഭോ ...’ എന്ന സ്വാതിതിരുനാൾ കൃതി ആരഭി രാഗത്തിൽ പാടിയാണ് സ്വരാത്മിക ശ്രീകാന്ത് തുടക്കമിട്ടത്. തുടർന്ന് ‘നന്ദന നന്ദന പാഹി’ എന്ന കീർത്തനം വസന്ത രാഗത്തിലും ‘സാമഗാന ലോല’ ഹിന്ദോളത്തിലും ‘മേ മമുതോ നീവാദമു ’ ലതാംഗി രാഗത്തിലും ‘ഓം നമോ നാരായണ...’കർണ രഞ്ജിനി രാഗത്തിലും മുരളീധര ഗോപാല മാണ്ട് രാഗത്തിലും അവതരിപ്പിച്ചു. എസ് ആർ രാജശ്രീ (വയലിൻ), ബുർറ ശ്രീരാം (മൃദംഗം), ദീപു ഏലംകുളം (ഘടം) എന്നിവര്‍ പക്കമേളമൊരുക്കി. ഉപകരണസംഗീതത്തില്‍ വിസ്മയിപ്പിക്കുന്ന പ്രയോഗങ്ങളാലാണ് നിര്‍മല രാജശേഖരന്‍ സദസ്സിനെ ആകര്‍ഷിച്ചത്. ത്യാഗരാജരുടെ പഞ്ചരത്ന കൃതിയായ ‘സാധിംചനേ .. ’ ആരഭി രാഗത്തിൽ വീണയിൽ അവതരിപ്പിച്ചാണ് കച്ചേരി ആരംഭിച്ചത്. തുടർന്ന് ‘ദേവ ദേവ കലയാമിതേ’ മായാമാളവ ഗൗളയിലും ‘ഗോകുല നിലയ കൃപാലയ’ കീർത്തനം ആഭേരി രാഗത്തിലും അവതരിപ്പിച്ചു. സ്വാതിതിരുനാൾ കൃതിയായ ‘ജയ ജയ പത്മനാഭ’ സരസാംഗി രാഗത്തിൽ മധുരമനോഹരമായി അവതരിപ്പിച്ചു. തുടർന്ന് മീരാ ഭജനായ ‘മായീനെ മേ തോ’ എന്ന ഭജൻ ദേശ് രാഗത്തിലും ‘ആലില തുളസി’ എന്ന ഗാനം ഭൈരവി രാഗത്തിലും വിസ്തരിച്ച്‌ തന്റെ കച്ചേരിക്ക് സമാപനം കുറിച്ചു. വയലാ രാജേന്ദ്രന്‍ വയലിനിലും മുരുകഭൂപതി മൃദംഗത്തിലും കുറിച്ചിത്താനം അനന്തകൃഷ്ണന്‍ ഘടത്തിലും കൂട്ടായി. ‘സന്താനഗോപാല കൃഷ്ണം’ എന്നാരംഭിക്കുന്ന ദീക്ഷിതര്‍ കൃതി ഖമാസ് രാഗത്തില്‍ പാടിയാണ് പ്രസന്ന വെങ്കിട്ടരാമന്‍ തുടക്കമിട്ടത്. അതിനുശേഷം ‘ജയ ജയ പത്മനാഭ...’എന്ന കീര്‍ത്തനം മണിരംഗ രാഗത്തിലും ‘ചേതശ്രീ ബാലഗോപാലം’ ദ്വിജാവന്തി രാഗത്തിലും ‘ചലമേലറ’ മാർഗ ഹിന്ദോളം രാഗത്തിലും ‘നാരായണ ദിവ്യ നാമം...’ മോഹന രാഗത്തിലും അവതരിപ്പിച്ചു. ‘ബാരോ കൃഷ്ണയ്യ’ എന്ന പുരന്തര ദാസർ കൃതി മാണ്ട് രാഗത്തിൽ അവതരിപ്പിച്ചാണ് പ്രസന്ന കച്ചേരി അവസാനിപ്പിച്ചത്. ​ ചെമ്പൈ വേദിയില്‍ ഇന്ന് വൈകിട്ട് ആറിന് ഡോ. എന്‍ ജെ നന്ദിനി (വായ്‌പ്പാട്ട്), രാത്രി 7ന് ‍മധുരൈ ടി എന്‍ എസ് കൃഷ്ണ (വായ്‌പ്പാട്ട്), രാത്രി എട്ടിന് യു പി രാജു, യു രാജാമണി, ജയവിഗ്നേശ്വര്‍, യു സുബഹ്മണ്യരാജു എന്നിവര്‍ ചേര്‍ന്നവതരിപ്പിക്കുന്ന മാൻഡോളിന്‍ കച്ചേരി.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home