ഹോ.. ചൂട്...

ജനറൽ വർക്കേഴ്‌സ് യൂണിയൻ തൊഴിലാളികളായ പി ജി വിനോദ്, എ സി ശശി, കെ രാജു എന്നിവർ നടുവിലാൽ സെന്ററിൽ ലോറിയിൽ നിന്ന് കുപ്പിവെള്ളം ഇറക്കുന്നു
ജോർജ് ജോൺ
Published on Apr 25, 2026, 12:29 AM | 1 min read
തൃശൂർ
ചൂടിന് ആശ്വാസമായില്ല, വെള്ളിയാഴ്‌ച തൃശൂരിൽ രേഖപ്പെടുത്തിയത് 38 ഡിഗ്രി സെൽഷ്യസ്. വരുംദിവസങ്ങളിൽ പകൽ കടുത്ത ചൂടും രാത്രി പുഴുക്കവും അനുഭവപ്പെടും. സൂര്യാതപത്തിന് ഇടവരുത്തുമെന്നും കാലാവസ്ഥാ നിരീക്ഷകർ പറഞ്ഞു. ജില്ലയിൽ മാർച്ച് മുതൽ ഏപ്രിൽ പകുതിവരെ അനുഭവപ്പെട്ട ശരാശരി താപനില 35 ഡിഗ്രി സെൽഷ്യസാണ്. ഒരാഴ്‌ചയായി കനത്ത ചൂടാണ് രേഖപ്പെടുത്തിയത്. ചുമട്ടുതൊഴിലാളികൾ പകൽ 12 മുതൽ മൂന്നുവരെ പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നാണ് നിർദേശം. എന്നാൽ തങ്ങൾക്ക് ഇത് പലപ്പോഴും പാലിക്കാൻ സാധിക്കാറില്ലെന്ന് തൃശൂർ നായ്‌ക്കനാലിലെ ജനറൽ വർക്കേഴ്‌സ് യൂണിയൻ തൊഴിലാളികൾ പറയുന്നു. വെള്ളിയാഴ്‌ച പകൽ 12നാണ് നടുവിലാലിൽ ലോറിയിൽ കുപ്പി വെള്ളം എത്തിയത്. തൊഴിലാളികളായ പി ജി വിനോദ്, എ സി ശശി, കെ രാജു, എ എം സനൽ എന്നിവരാണ് ലോറിയിൽ നിന്ന് കുപ്പിവെള്ളം ഇറക്കിയത്. രാവിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് ലോഡ് പുറപ്പെടും. തൃശൂരിലെത്തുന്പോൾ പലപ്പോഴും ഉച്ചയാവും. വെയിൽ പോയിട്ട് ലോഡ് ഇറക്കാമെന്ന് കരുതിയാൽ ലോറിക്കാർ ബുദ്ധിമുട്ടിലാകും. അസഹനീയമായ ചൂട് സഹിച്ചാണ് ജോലി ചെയ്യുന്നതെന്നും തൊഴിലാളികൾ പറഞ്ഞു.









0 comments