നെടുമ്പാശേരിയിൽ ഹോട്ടലിൽ വൻ തീപിടിത്തം; തീ നിയന്ത്രണവിധേയമാക്കി

നെടുമ്പാശേരി: നെടുമ്പാശേരിയിൽ ദേശീയപാതയ്ക്ക് സമീപമുള്ള ഗ്രാൻഡ് മലബാർ ഹോട്ടലിൽ വൻ തീപിടിത്തം. വിമാനത്താവളത്തിൽ നിന്ന് ദേശീയപാതയിലൂടെ വരുമ്പോൾ സമീപത്തുള്ള ഹോട്ടലിലാണ് തീപിടിത്തമുണ്ടായത്.
ഹോട്ടലിന്റെ മുൻവശത്തുള്ള ചായ വിൽപ്പന സ്പോട്ടിൽ നിന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക വിവരം. തീപിടിത്തത്തിൽ ഹോട്ടലിന്റെ ഒരു ഭാഗം പൂർണമായും കത്തിനശിച്ചു. അപകടസമയത്ത് ഹോട്ടലിലുണ്ടായിരുന്നവരെ സുരക്ഷിതമായി ഒഴിപ്പിച്ചു.
മൂന്ന് യൂണിറ്റ് ഫയർഫോഴ്‌സ് സ്ഥലത്തെത്തി തീയണച്ചു. തീപിടിത്തത്തിന്റെ കാരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. നിലവിൽ തീ പൂർണമായും നിയന്ത്രണവിധേയമായതായി അധികൃതർ അറിയിച്ചു.









0 comments