ad
Deshabhimani

ഭാര്യയെ കൊല്ലാൻ ശ്രമിച്ച ബിജെപി ജില്ലാ പ്രസിഡന്റ്‌ രാജിവച്ചു

എ ആർ ശ്രീകുമാർ
വെബ് ഡെസ്ക്

Published on Jun 20, 2026, 01:06 AM | 1 min read

കൊടുങ്ങല്ലൂർ

ഭാര്യയെ കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതി ബിജെപി സൗത്ത് ജില്ലാ പ്രസിഡന്റ്‌ എ ആർ ശ്രീകുമാർ സ്ഥാനം രാജിവച്ചു. രാജിക്കത്ത് ബിജെപി സംസ്ഥാന പ്രസിഡന്റിന് കൈമാറി. ഭാര്യ പ്രിയങ്കയെ ആക്രമിച്ചതിനെ തുടർന്ന് മതിലകം പൊലീസ്‌ ഇയാൾക്കെതിരെ വധശ്രമത്തിന് കേസെടുത്തിരുന്നു. കഴിഞ്ഞ ഒമ്പതിനാണ് ആക്രമണം നടന്നത്. ചില സ്‌ത്രീകളുമായുള്ള ശ്രീകുമാറിന്റെ വഴിവിട്ട ബന്ധം ചോദ്യം ചെയ്തതാണ് തന്നെ ആക്രമിക്കാൻ കാരണമെന്ന് പ്രിയങ്ക മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. ഭാര്യ പരാതിയിൽ ഉറച്ചുനിന്നതോടെ ഗത്യന്തരമില്ലാതെ പ്രസിഡന്റ്‌ സ്ഥാനം രാജി വക്കുകയായിരുന്നു. ഇതിനിടെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ ബിജെപി പ്രവർത്തകൻ പ്രിയങ്കയുടെ വീട്ടിലെത്തി കേസ് പിൻവലിക്കണമെന്ന് ഭീഷണിപ്പെടുത്തിയെങ്കിലും പ്രിയങ്ക വഴങ്ങിയില്ല. ആക്രമണമുണ്ടായ ശേഷം പ്രിയങ്ക മന്ത്രി ഒ ജെ ജനീഷിനോട് സഹായമാവശ്യപ്പെട്ടെങ്കിലും പരിഗണിച്ചില്ല. ഇത് തെരഞ്ഞെടുപ്പിലെ യുഡിഎഫ്‌ – ബിജെപി ഡീലിന്റെ ഭാഗമാണെന്ന്‌ ആക്ഷേപം ഉയർന്നിരുന്നു. സിപിഐ എം കൊടുങ്ങല്ലൂർ ലോക്കൽ കമ്മിറ്റിയംഗവും, ഡിവൈഎഫ്ഐ ബ്ലോക്ക് വൈസ്‌ പ്രസിഡന്റുമായിരുന്ന കെ യു ബിജുവിനെ വധിച്ച കേസിലടക്കം നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് ശ്രീകുമാർ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home