ad
Deshabhimani

ദേശീയ പണിമുടക്കിൽ
ബിഎസ്‌എൻഎൽ ജീവനക്കാരും

ബിഎസ്‌എൻഎൽ  കോ –ഓർഡിനേഷൻ കമ്മിറ്റി ജില്ലാ കൺവെൻഷൻ  കെഎസ്‌എഫ്‌ഇ ഡയറക്ടർ ടി നരേന്ദ്രൻ 
ഉദ്ഘാടനം ചെയ്യുന്നു

ബിഎസ്‌എൻഎൽ കോ –ഓർഡിനേഷൻ കമ്മിറ്റി ജില്ലാ കൺവെൻഷൻ കെഎസ്‌എഫ്‌ഇ ഡയറക്ടർ ടി നരേന്ദ്രൻ 
ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Feb 04, 2026, 12:28 AM | 1 min read

തൃശൂർ

കേന്ദ്രസർക്കാരിന്റെ ജനദ്രോഹനയങ്ങൾക്കെതിരെ നടത്തുന്ന ദേശീയ പണിമുടക്കിൽ എല്ലാ ബിഎസ്‌എൻഎൽ ജീവനക്കാരും പങ്കെടുക്കാൻ ബിഎസ്‌എൻഎൽ കോ – ഓർഡിനേഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ജില്ലാ കൺവെൻഷൻ തീരുമാനിച്ചു. തൊഴിലാളിവിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക, സ്വകാര്യവൽക്കരണം അവസാനിപ്പിക്കുക, എംഎൻപി പിൻവലിക്കുക, കരാർ തൊഴിലാളികൾക്ക് 26000 രൂപ മിനിമം വേതനം നൽകുക, ബിഎസ്‌എൻഎൽ ഗുണനിലവാരമുള്ള 4 ജി /5 ജി സർവീസ് നൽകുക, സ്ഥിര നിയമനം നടത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്. ജില്ലാ കൺവെൻഷൻ കെഎസ്‌എഫ്‌ഇ ഡയറക്ടർ ടി നരേന്ദ്രൻ ഉദ്ഘാടനം ചെയ്‌തു. എഐബിഡിപിഎ ജില്ലാ സെക്രട്ടറി കെ കൃഷ്ണൻ കുട്ടി അധ്യക്ഷനായി. ബിഎസ്‌എൻഎൽ എംപ്ലോയീസ് യൂണിയൻ ജില്ലാ സെക്രട്ടറി കെ ആർ കൃഷ്ണദാസ്, എ എസ് രാജൻ, പി ജി പ്രകാശൻ, ഒ വി പ്രമീള, ലെനിൻ ലോനപ്പൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home