പുളിയിലക്കുന്ന് നഗർ വികസന പ്രവൃത്തികൾ തുടങ്ങി

പുളിയലക്കുന്ന് നഗറിലെ കളമെഴുത്ത് കലാകാരൻ സുബ്രഹ്മണ്യൻ താൻ വരച്ച മന്ത്രി ഒ ആർ കേളുവിന്റെ ചിത്രവും കുരുത്തോല തൊപ്പിയും മന്ത്രിക്ക് സമ്മാനിക്കുന്നു
പുത്തന്‍ചിറ
അംബേദ്കര്‍ ഗ്രാമം വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുളിയിലക്കുന്ന് നഗറില്‍ നടപ്പാക്കുന്ന വികസന പദ്ധതികളുടെ നിര്‍മാണോദ്ഘാടനം മന്ത്രി ഒ ആര്‍ കേളു നിര്‍വഹിച്ചു. പുളിയിലക്കുന്നില്‍ ഒരു കോടി രൂപയുടെ വികസന പദ്ധതികളാണ് നടപ്പാക്കുന്നത്. പശ്ചാത്തല വികസന പദ്ധതികളും വ്യക്തിഗത നിര്‍മാണ പ്രവൃത്തികളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പുളിയലക്കുന്ന് നഗറിലെ കളമെഴുത്ത് കലാകാരൻ സുബ്രഹ്മണ്യൻ താൻ വരച്ച മന്ത്രിയുടെ ചിത്രവും കുരുത്തോല തൊപ്പിയും നൽകി. വി ആര്‍ സുനില്‍കുമാര്‍ എംഎല്‍എ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് റോമി ബേബി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധ ദിലീപ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ പി വിദ്യാധരന്‍, ജില്ലാ പഞ്ചായത്തംഗം പി കെ ഡേവിസ്, സിപിഐ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വാസന്തി സുബ്രഹ്മണ്യൻ, സ്ഥിരസമിതി അധ്യക്ഷ സംഗീത അനീഷ്, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ വി കെ ദേവരാജന്‍, പഞ്ചായത്ത് സെക്രട്ടറി കെ എസ് സുരേഷ്, കുടുംബശ്രീ ചെയര്‍പഴ്‌സന്‍ സിനി അനില്‍കുമാര്‍, ജില്ലാ പട്ടികജാതി വികസന ഓഫിസര്‍ കെ സന്ധ്യ, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍ സി ഡി നിക്‌സി എന്നിവര്‍ സംസാരിച്ചു.









0 comments