ad
Deshabhimani

ഒരുക്കങ്ങൾ പൂർത്തിയായി

പതാക–കൊടിമര ജാഥകൾ നാളെ

വെബ് ഡെസ്ക്

Published on Sep 03, 2026, 12:19 AM | 1 min read

ചേലക്കര

കേരള കര്‍ഷകസംഘം ജില്ലാ സമ്മേളനത്തെ വരവേല്‍ക്കാന്‍ ചേലോടെ കാര്‍ഷികനാട് ഒരുങ്ങി. എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ പി എ ബാബു പറഞ്ഞു. ശനി, ഞായര്‍ ദിവസങ്ങളിലാണ് സമ്മേളനം. പ്രതിനിധി സമ്മേളനം കെ വി രാമകൃഷ്ണന്‍ നഗറിൽ (എംഎസ്എന്‍ ഓഡിറ്റോറിയം) ശനിയാഴ്ച നടക്കും. സംസ്ഥാന സെക്രട്ടറി വത്സന്‍ പനോളി ഉദ്ഘാടനം ചെയ്യും. വെള്ളി പകല്‍ മൂന്നിന് എളനാട് സി വി ദാമോദരന്‍ രക്തസാക്ഷി കുടീരത്തില്‍നിന്ന് കൊടിമര ജാഥയും ചൂണ്ടലില്‍ കെ പി അരവിന്ദാക്ഷന്‍ സ്മൃതിയില്‍നിന്ന് പതാക ജാഥയും ആരംഭിക്കും. ചൂണ്ടലില്‍ കര്‍ഷക സംഘം സംസ്ഥാന ജോ. സെക്രട്ടറി എ സി മൊയ്തീനും എളനാട്ടില്‍ ജില്ലാ സെക്രട്ടറി എ എസ് കുട്ടിയും ഉദ്ഘാടനം ചെയ്യും. സംസ്ഥാന എക്‌സി. അംഗം മുരളി പെരുനെല്ലി കൊടിമരം ഏറ്റുവാങ്ങും. വൈകിട്ട് ആറിന് പൊതുസമ്മേളനവേദിയായ ചേലക്കര ബസ് സ്റ്റാന്‍ഡിലെ കോടിയേരി ബാലകൃഷ്ണന്‍ നഗറില്‍ സ്വാഗത സംഘം ചെയര്‍മാന്‍ യു ആര്‍ പ്രദീപ് എംഎല്‍എ പതാക ഉയര്‍ത്തും. ഞായര്‍ വൈകിട്ട് പൊതുസമ്മേളനം ചേലക്കര ബസ്‌സ്റ്റാന്‍ഡിലെ കോടിയേരി ബാലകൃഷ്ണന്‍ നഗറില്‍ നടക്കും. സെന്‍ട്രല്‍ കിസാന്‍ കൗണ്‍സില്‍ അംഗം കെ എന്‍ ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും. 8000 പ്രവര്‍ത്തകരുടെ അകമ്പടിയോടെ തോന്നൂര്‍ക്കരയില്‍ നിന്ന്‌ ചേലക്കര ബസ്‌സ്റ്റാന്‍ഡിലേക്ക് പ്രകടനവും ഉണ്ടാകും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home