പാചക വാതക വിലവര്‍ധന
പ്രതിഷേധിച്ച് കാറ്ററിങ് മേഖല

പാചക വാതക വില വർധനയ്ക്കെതിരെ ഓൾ കേരള കാറ്ററേഴ്‌സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ കോർപറേഷൻ ഓഫീസിന് മുന്നിൽ ഗ്യാസ് സിലണ്ടറുമായി നടത്തിയ ധർണ
തൃശൂര്‍
പാചകവാതക വിലവര്‍ധനയില്‍ പ്രതിഷേധിച്ച് ഓള്‍ കേരള കാറ്ററേഴ്സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ കോര്‍പറേഷന് മുന്നില്‍ ധര്‍ണ സംഘടിപ്പിച്ചു. നിയുക്ത എംഎല്‍എ രാജന്‍ പല്ലന്‍ ഉദ്ഘാടനം ചെയ്തു. എകെസിഎ ജില്ലാ പ്രസിഡന്റ് പി എം ഷമീര്‍ അധ്യക്ഷനായി. ഓള്‍ ഇന്ത്യ ഫെഡറേഷന്‍ ഓഫ് കാറ്ററേഴ്സ് സൗത്ത് സോണ്‍ ചെയര്‍മാന്‍ ടി കെ രാധാകൃഷ്ണന്‍, എകെസിഎ ജില്ലാ സെക്രട്ടറി സുനില്‍ മഹാദേവ, കേരള ഹോട്ടല്‍ ഐന്‍ഡ് റസ്റ്റോറന്റ് ജില്ലാ പ്രസിഡന്റ് ഉണ്ണിക്കഷ്ണന്‍ അമ്പാടി, ബേക്കേഴ്സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ഇബ്രാഹിം, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് ജോയ് പ്ലാശ്ശേരി, വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി വിനോദ്, സുകുമാര്‍ എന്നിവര്‍ സംസാരിച്ചു. വാണിജ്യ സിലിണ്ടർ വിതരണം ചുരുക്കിയതിനെത്തുടര്‍ന്ന് പ്രതിസന്ധിയിലായ മേഖലയെ സമ്പൂര്‍ണ തകര്‍ച്ചയിലേക്ക് തള്ളിവിട്ട് ഒറ്റയടിക്ക് 993 രൂപ വര്‍ധിപ്പിച്ച കേന്ദ്ര നടപടിക്കെതിരെയാണ് പ്രതിഷേധം. ബുധനാഴ്ച കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷൻ നേതൃത്വത്തില്‍ വിലവര്‍ധനയ്ക്കെതിരെ 24 മണിക്കൂര്‍ നീണ്ട കടയടപ്പ് സമരം നടന്നിരുന്നു. പാചക വാതക സിലിണ്ടര്‍ ആവശ്യാനുസരണം ലഭ്യമല്ലാത്തതിനാല്‍ ജനങ്ങള്‍ക്കിടയിലും പ്രതിഷേധം രൂക്ഷമാണ്.










0 comments