അവർ ഒന്നിച്ചു, ആടിപ്പാടി...

തൃശൂർ
നാല് ചുമരുകൾക്കുള്ളിലെ ജീവിതത്തിന് അവധി കൊടുത്ത്, അവരെത്തി ഒന്നിച്ചുകൂടാൻ. പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയും തൃശൂർ സെന്റ് മേരീസ് കോളേജും സംയുക്തമായി സംഘടിപ്പിച്ച ഭിന്നശേഷിക്കാരുടെ സ്നേഹസംഗമത്തിലായിരുന്നു ഇൗ കൂടിച്ചേരൽ. ചക്രക്കസേരയിലുള്ളവരടക്കം നൂറോളം രോഗബാധിതരും കൂട്ടിരിപ്പുകാരുമാണ് ഒത്തുചേരലിൽ പങ്കെടുത്തത്. കോളേജ് മാനേജർ സിസ്റ്റർ നിത്യ ജോസ് ഉദ്‌ഘാടനംചെയ്തു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് കെയർ ഡയറക്ടർ ഡോ. ഇ ദിവാകരൻ അധ്യക്ഷനായി. കോളേജ് പ്രിൻസിപ്പൽ സിസ്റ്റർ മീന കെ ചെറുവത്തൂർ, തൃശൂർ റോട്ടറി ക്ലബ് പ്രസിഡന്റ് ടി പി സന്തോഷ്, ഗായിക ഇന്ദുലേഖ വാര്യർ, പി വി മോഹനൻ, ഇ കെ ജോൺസൺ എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന സംഗീത വിരുന്നിന് ഇന്ദുലേഖ വാര്യർ ഗാനങ്ങൾ ആലപിച്ച് തുടക്കമിട്ടു. ഓട്ടിസത്തെ അതിജീവിച്ച് കർണാടക സംഗീതത്തിൽ ബിരുദം നേടിയ പൂജ രമേശ്, വിഷ്ണു പരശുരാം എന്നിവർ ഗാനങ്ങൾ ആലപിച്ചു. ഭിന്നശേഷി കലാകാരന്മാർ, കൂട്ടിരിപ്പുകാർ, ഡോക്ടർമാർ, സന്നദ്ധ പ്രവർത്തകർ, സെന്റ് മേരീസ് കോളേജ് വിദ്യാർഥിനികൾ എന്നിവരുടെ കലാപരിപാടികളും ഓണസദ്യയുമുണ്ടായി.











0 comments