ഡിവൈഎഫ-്‌ഐ സംസ്ഥാന സമ്മേളനം
പ്രചാരണം സജീവമാക്കി ബ്ലോക്ക് സംഘാടക സമിതികൾ

തൃശൂർ
ഡിവൈഎഫ-്‌ഐ 16–ാം സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണ പ്രവർത്തനങ്ങളിലേക്ക് കടന്ന് ജില്ല. സംസ്ഥാനതല സംഘാടക സമിതി രൂപീകരിച്ചതിനു പിന്നാലെ സമ്മേളനത്തിന്റെ വിജയകരമായ നടത്തിപ്പിന് ബ്ലോക്ക്‌തല സംഘാടക സമിതികൾ രൂപീകരിച്ച് തുടങ്ങി. 18 ബ്ലോക്ക് കമ്മിറ്റികളിൽ എട്ട് ബ്ലോക്ക് സംഘാടക സമിതി രൂപീകരണം പൂർത്തിയായി. ഇനി 10 ബ്ലോക്ക് സംഘാടക സമിതി രൂപീകരിക്കാനുണ്ട്. അത് ജൂലൈ നാലിനകം പൂർത്തിയാക്കും. തുടർന്ന് 211 മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ മേഖലാ സംഘാടക സമിതികൾ ജൂലൈ പത്തിനകം രൂപീകരിക്കും. സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണം ജില്ലയിൽ എല്ലായിടത്തേക്കും എത്തിക്കാനായി ഡിവൈഎഫ്‌ഐ യൂണിറ്റ് കമ്മിറ്റികളുടെ നേതൃത്വത്തിലും സംഘാടക സമിതി രൂപീകരിക്കും. ജില്ലയിലെ 2306 യൂണിറ്റുകളുടെ സംഘാടക സമിതികൾ ജൂലൈ 20നകം രൂപീകരിക്കും. സമ്മേളനത്തിനെ വരവേൽക്കാനായി ചുമരെഴുത്തുകൾ ആരംഭിച്ചു. ബോർഡുകൾ, പോസ്റ്ററുകൾ തുടങ്ങിയ പരന്പരാഗത രീതികൾക്കൊപ്പം പുതിയ കാലത്തിന്റെ പ്രചാരണവും കൂടി ഉൾക്കൊള്ളിച്ചുള്ള വിപുലമായ പരിപാടികളാണ് ആവിഷ്‌കരിച്ചിട്ടുള്ളത്. ഡിവൈഎഫ്‌ഐയുടെ സമര പ്രക്ഷോഭ ചരിത്രത്തിനൊപ്പം തൃശൂരിന്റെ കലാ– സാംസ്‌കാരിക പെരുമയും പ്രചാരണത്തിന്റെ ഭാഗമാകും. ആഗസ്‌ത് 19, 20, 21, 22 തീയതികളിലാണ് സംസ്ഥാന സമ്മേളനം.










0 comments