ad
Deshabhimani

ഡ്രൈഡേ പാഴായി

വീണ്ടും എച്ച്1എന്‍1 മരണം: 
വരുന്നു മലേറിയയും

h1N1
വെബ് ഡെസ്ക്

Published on Jun 29, 2026, 01:03 AM | 1 min read

കൊച്ചി

ജില്ലയില്‍ വീണ്ടും പകര്‍ച്ചവ്യാധി മരണമെന്ന് ആരോഗ്യവകുപ്പ് റിപ്പോര്‍ട്ട്. പിണ്ടിമന പഞ്ചായത്തില്‍ മരിച്ച അറുപതുകാരന്റെ മരണം എച്ച്1എന്‍1 ബാധിച്ചാണെന്ന് വകുപ്പ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ ഈ മാസം എച്ച്1എന്‍1 ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി. കൂടാതെ ഇന്‍ഫ്ലുവന്‍സ ലക്ഷണങ്ങളോടെ രണ്ടുപേരും മരിച്ചിരുന്നു. ഈ മാസം ആകെ ഇരുപതുപേര്‍ വിവിധ പകര്‍ച്ചവ്യാധി ബാധിച്ച് മരണമടഞ്ഞു.


തുടര്‍ച്ചയായി പകര്‍ച്ചവ്യാധി മരണങ്ങള്‍ ഉണ്ടായതോടെ ജനം ഭീതിയിലാണ്. എച്ച്1എന്‍1 രോഗത്തിനുപുറമേ ഡെങ്കിയും ജില്ലയില്‍ വ്യാപിക്കുന്നുണ്ട്. ചൂര്‍ണിക്കര, ഒക്കല്‍, മഴുവന്നൂര്‍, മണീട്, വെങ്ങോല, ഏലൂര്‍, രായമംഗലം, കാലടി പ്രദേശത്ത് പുതിയതായി രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ശനിയാഴ്ച 410 പേര്‍ക്ക് പനി ബാധിച്ചു. ജൂണില്‍ 24719 പേര്‍ ജില്ലയില്‍ പനിബാധിതരായി.

ഞായറാഴ്ച കടയിരുപ്പില്‍ മലേറിയയും സ്ഥിരീകരിച്ചിട്ടുണ്ട്. കൊതുകുജന്യരോഗങ്ങള്‍ അതിവേഗമാണ് ജില്ലയില്‍ പടരുന്നത്. മൂന്നുദിവസം, സര്‍ക്കാര്‍ ഡ്രൈഡേ ആചരിച്ചെങ്കിലും അത് ഫലപ്രദമായില്ലെന്ന് തുടരെയുണ്ടാകുന്ന മരണങ്ങളും രോഗവ്യാപനവും തെളിയിക്കുന്നു. തദ്ദേശസ്ഥാപനങ്ങളുടെ മഴക്കാലപൂര്‍വ ശുചീകരണവും പരാജയപ്പെട്ടു.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home