ad
Deshabhimani

ചെറുതുരുത്തി കോഴിമാംപറമ്പ് പൂരം ഇന്ന്

പുതുശേരി ദേശം , ചെറുതുരുത്തി ദേശം, താഴപ്ര വെട്ടിക്കാട്ടിരി ദേശം ഒരുക്കിയ പൂര പന്തൽ

പുതുശേരി ദേശം , ചെറുതുരുത്തി ദേശം, താഴപ്ര വെട്ടിക്കാട്ടിരി ദേശം ഒരുക്കിയ പൂര പന്തൽ

വെബ് ഡെസ്ക്

Published on Mar 07, 2026, 01:13 AM | 1 min read

ചെറുതുരുത്തി

കോഴിമാംപറമ്പ് ഭഗവതി ക്ഷേത്രത്തിലെ പൂരാഘോഷം ശനിയാഴ്ച നടക്കും. ചെറുതുരുത്തി, പുതുശേരി, പാഞ്ഞാള്‍, നെടുമ്പുര, താഴപ്ര- വെട്ടിക്കാട്ടിരി, പള്ളിക്കല്‍, ആറ്റൂര്‍ എന്നീ ഏഴു ദേശങ്ങളാണ് ഉത്സവത്തിന്റെ മുഖ്യപങ്കാളികൾ. പുതുശേരി ദേശം മണ്ണഴി മനയില്‍നിന്നും എഴുന്നള്ളിപ്പ് ആരംഭിക്കും. പുതുപ്പള്ളി കേശവന്‍ തിടമ്പേറ്റും. ചെറുതുരുത്തി ദേശം ദേശകമ്മിറ്റി ആല്‍ത്തറയ്ക്കല്‍ നിന്നും എഴുന്നള്ളിപ്പ് ആരംഭിക്കും. പാമ്പാടി രാജന്‍ തിടമ്പേറ്റും. പാഞ്ഞാള്‍ ദേശം പാഞ്ഞാള്‍ അയ്യപ്പന്‍കാവില്‍നിന്നും എഴുന്നള്ളിപ്പ് ആരംഭിക്കും. ചോപ്പീസ് കുട്ടിശങ്കരന്‍ തിടമ്പേറ്റും. നെടുമ്പുര ദേശം നെടുമ്പുര കുലശേഖരനെല്ലൂര്‍ ക്ഷേത്രത്തില്‍ നിന്നും എഴുന്നള്ളിപ്പ് ആരംഭിക്കും. ചിറയ്ക്കല്‍ കാളിദാസന്‍ തിടമ്പേറ്റും. താഴപ്ര വെട്ടിക്കാട്ടിരി ദേശം താഴപ്ര ശിവക്ഷേത്രത്തില്‍ നിന്നും എഴുന്നള്ളിപ്പ് ആരംഭിക്കും. ചെര്‍പ്പുളശേരി അനന്തപത്മനാഭന്‍ തിടമ്പേറ്റും. പള്ളിക്കല്‍ ദേശം പള്ളിക്കല്‍ ഭഗവതി ക്ഷേത്രത്തില്‍ നിന്നും എഴുന്നള്ളിപ്പ് ആരംഭിക്കും. അമ്പാടി ബാലന്‍ തിടമ്പേറ്റും. ആറ്റൂര്‍ ദേശം ആറ്റൂര്‍ വാദ്യാന്‍മന അയ്യപ്പക്ഷേത്രത്തില്‍ നിന്നും എഴുന്നള്ളിപ്പ് ആരംഭിക്കും. വൈലാശേരി അര്‍ജുനന്‍ തിടമ്പേറ്റും. തുടര്‍ന്ന് വൈകിട്ട്‌ 6.30ന് കൂട്ടിയെഴുന്നള്ളിപ്പ് നടക്കും. പാക്കനാര്‍ വേല, കാളവേല എന്നിവയും നടക്കും. കലാപരിപാടികളുടെ ഭാഗമായി ക്ഷേത്രപറമ്പില്‍ രാത്രി 11.30ന് കല്യാണം നാടകം, പുതുശേരി ദേശത്ത് രാവിലെ ഒമ്പതിന് തയ്യൂര്‍ ബ്രദേഴ്‌സ് തകില്‍ മേളം, പള്ളിക്കല്‍ ദേശത്ത് രാത്രി ഏഴിന് ഗാനമേള, തിറയാട്ടം എന്നിവ നടക്കും. ഞായര്‍ പുലര്‍ച്ചെ വരെ പൂരം ആവര്‍ത്തനം. തുടര്‍ന്നു കൊടിക്കൂറ വലിക്കുന്നതോടെ ഉത്സവാഘോഷം സമാപിക്കും.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home