ad
Deshabhimani

ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി ടാങ്കർ ലോറി

guruvayur

ടാങ്കര്‍ ലോറിയുടെ താക്കോലും രേഖകളും ദേവസ്വം ചെയർമാൻ ഡോ.വി കെ വിജയൻ ആഡ്‌ലക്സ് മെഡിസിറ്റി ആൻഡ്‌ 
കൺവൻഷൻ സെന്റർ മാനേജിങ് ഡയറക്ടർ പി ഡി സുധീശനിൽ നിന്ന്‌ ഏറ്റുവാങ്ങുന്നു

വെബ് ഡെസ്ക്

Published on Jul 03, 2025, 12:22 AM | 1 min read

​ഗുരുവായൂർ

ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി ടാങ്കർ ലോറി നൽകി. അങ്കമാലി കറുകുറ്റിയിലെ ആഡ്‌ലക്സ് മെഡിസിറ്റി ആൻഡ്‌കൺവൻഷൻ സെന്റർ ഗ്രൂപ്പാണ് കുടിവെള്ള വിതരണത്തിനായി അശോക് ലെയ്‌ലാൻഡിന്റെ 12000 ലിറ്റർ കപ്പാസിറ്റി ഉള്ള ടാങ്കർ ലോറി നൽകിയത്. ക്ഷേത്രം കിഴക്കേ ഗോപുര കവാടത്തിന് മുന്നിൽ ദേവസ്വം ചെയർമാൻ ഡോ.വി കെ വിജയൻ ആഡ്‌ലക്സ് മെഡിസിറ്റി ആൻഡ്‌ കൺവൻഷൻ സെന്റർ മാനേജിങ് ഡയറക്ടർ പി ഡി സുധീശനിൽ നിന്നും ലോറിയുടെ താക്കോലും രേഖകളും ഏറ്റുവാങ്ങി. വഴിപാടുകാരനായ സുധീശനെ ദേവസ്വം ചെയർമാൻ പൊന്നാടയണിയിച്ചു. ദേവസ്വം ഭരണസമിതി അംഗങ്ങളായ തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട്, മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി മനോജ്, കെ പി വിശ്വനാഥൻ, മനോജ് ബി നായർ, ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഒ ബി അരുൺകുമാർ, ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ കെ എസ് മായാദേവി, ദേവസ്വം മരാമത്ത് എക്സിക്യൂട്ടീവ് എൻജിനിയർ എം കെ അശോക് കുമാർ, പി ആർ ഒ വിമൽ ജി നാഥ്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ വി ബി സാബു, അസിസ്റ്റന്റ് എൻജിനിയർ ഇ കെ നാരായണനുണ്ണി, ക്ഷേത്രം അസിസ്റ്റന്റ് മാനേജർ രാമകൃഷ്ണൻ, ടി കെ ഗോപാലകൃഷ്ണൻ, എം വി ഐ കെ മഞ്ജു എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home