ചേതനയിൽ വോക്കോളജി അന്താരാഷ്ട്ര ശിൽപ്പശാല

തൃശൂർ
തൃശൂർ ചേതന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വോക്കോളജിയിൽ അന്താരാഷ്ട്ര വോക്കോളജി ശിൽപ്പശാല ഗായകൻ പ്രദീപ് സോമസുന്ദരൻ ഉദ്‌ഘാടനം ചെയ്തു. ചേതന എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ഫ്രാൻസിസ് കുരിശ്ശേരി അധ്യക്ഷനായി. പ്രൊഫ. ജോർജ് എസ് പോൾ, വോക്കോളജി ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഫാ. പോൾ പൂവത്തിങ്കൽ, പിടിഎ പ്രസിഡന്റ് പ്രവീൺ വർഗീസ് എന്നിവർ സംസാരിച്ചു. ഡോ. ആർ ജയകുമാർമേനോൻ, ഡോ. വിഷ്ണു വിനയകുമാർ, ഡോ. രശ്മി, ഫാ. പോൾ പൂവത്തിങ്കൽ, പ്രൊഫ. ജോർജ് എസ് പോൾ, മനോജ് ഭാസ്‌കർ എന്നിവർ ക്ലാസുകൾ നയിക്കും.
0 comments