ad
Deshabhimani

സംസ്ഥാനത്ത് നേരിട്ട്​ നീന്തൽ പരിശീലനം നൽകുന്ന ഏക ബ്ലോക്ക്​ പഞ്ചായത്ത്​ മതിലകം

നീന്തിപ്പഠിക്കാം, ജീവൻ കാക്കാം

മതിലകം ബ്ലോക്ക്​ പഞ്ചായത്ത്​ നിർമിച്ച നീന്തൽ പരിശീലന കേന്ദ്രം

മതിലകം ബ്ലോക്ക്​ പഞ്ചായത്ത്​ നിർമിച്ച നീന്തൽ പരിശീലന കേന്ദ്രം

വെബ് ഡെസ്ക്

Published on Jul 31, 2025, 01:32 AM | 1 min read

കൊടുങ്ങല്ലൂർ

ഇനിയൊരു ജീവനും നീന്തലറിയാതെ പൊലിയരുതെന്ന ചിന്തയിലാണ്​ മതിലകം ബ്ലോക്ക്​ പഞ്ചായത്ത്​​​ നീന്തൽ പരിശീലന കേന്ദ്രം നാടിന്​ നൽകിയത്​. ആഴങ്ങളിലെ ദുരന്തങ്ങളിൽ പുതുതലമുറ ഇരകളാകുമ്പോൾ വേദനയോടെ നോക്കി നിൽക്കേണ്ടിവരുന്ന ദുരവസ്ഥയ്ക്ക് അറുതി വരുത്താനാണ്​ ഇ‍ൗ ആശയം മുന്നോട്ടുവച്ചത്​. ബ്ലോക്ക് പഞ്ചായത്ത് പെരിഞ്ഞനം പഞ്ചായത്തിൽ കണ്ടെത്തിയ 38 സെന്റ് സ്ഥലത്താണ്​ പരിശീലന കേന്ദ്രം നിർമിച്ചത്​. രണ്ട്​ ഘട്ടമായി 1.23 കോടി രൂപ ചെലവഴിച്ചാണ്​ നീന്തൽ പഠന സ‍ൗകര്യം ഒരുക്കിയത്​. സംസ്ഥാനത്ത് നേരിട്ട്​ നീന്തൽ പരിശീലനം നൽകുന്ന ഏക ബ്ലോക്ക്​ പഞ്ചായത്തും മതിലകമാണ്​. ബ്ലോക്ക്​ പരിധിയിലെ ഏഴ്​ പഞ്ചായത്തുകൾക്കും ഉപയോഗപ്രദമായാണ് പരിശീലന കേന്ദ്രം പ്രവർത്തിക്കുന്നത്. കേരളോത്സവത്തിൽ മതിലകം ബ്ലോക്കിലെയും ബ്ലോക്ക് പരിധിയിലെ പഞ്ചായത്തുകളിലെയും നീന്തൽ മത്സരങ്ങളുടെ വേദി കൂടിയായി ഇത്​ മാറി​. വി എസ് സുനിൽകുമാർ കയ്​പമംഗലം എംഎൽഎയായിരിക്കെ 2015–-16 ആസ്മി വികസന ഫണ്ടിൽ നിന്നും 61.5 ലക്ഷം രൂപ ചെലവഴിച്ചാണ് ആദ്യഘട്ട പ്രവർത്തനം ആരംഭിച്ചത്​. പൊതുമേഖലാ സ്ഥാപനമായ സിൽക്കിനായിരുന്നു നിർമാണ ചുമതല. രണ്ടാംഘട്ട പ്രവർത്തനങ്ങൾക്കായി 2022–-23 വാർഷിക പദ്ധതിയിൽ 60.9 ലക്ഷം രൂപ ചെലവഴിച്ച് അത്യാധുനിക സ‍ൗകര്യങ്ങളിലേക്ക്​ പരിശീലന കേന്ദ്രത്തെ ഉയർത്തി. 20 മീറ്റർ നീളവും 10 മീറ്റർ വീതിയും 1.5 മീറ്റർ ആഴവുമുള്ള നീന്തൽ പരിശീലന കേന്ദ്രത്തിൽ ഓസോൺ ജനറേറ്റർ, വാട്ടർ ട്രീറ്റ്‌മെന്റ് പ്ലാന്റ്​, ഡ്രസിങ്​ റൂം, ശൗചാലയം എന്നിവയും ലൈഫ് ജാക്കറ്റ്, ലൈഫ്ബോയ തുടങ്ങിയ ജീവൻരക്ഷാ ഉപകരണങ്ങളും സജ്ജീകരിച്ചു. നീന്തൽ പരിശീലനത്തിന് സംസ്ഥാന സർക്കാർ ഏറെ പ്രാധാന്യം നൽകുന്ന ഈ കാലത്ത് അതിനു മുന്നേ നടന്നാണ്​ മതിലകം മാതൃകയായത്​​. സി കെ ഗിരിജ നേതൃത്വം നൽകുന്ന ഭരണസമിതിയുടെ നേട്ടങ്ങളുടെ പട്ടികയിൽ മുന്നിലാണ്​ ഇ‍ൗ പരിശീലന കേന്ദ്രം.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home