ഷട്ടിൽ ബാഡ്മിന്റൺ റാങ്കിങ് ടൂര്‍ണമെന്റിന് തുടക്കം

എൻ എസ് ദയാലൻ മെമ്മോറിയൽ കേരള സ്റ്റേറ്റ് സീനിയർ ആന്‍ഡ് അണ്ടർ 19 ഷട്ടിൽ ബാഡ്മിന്റൺ റാങ്കിങ് ടൂര്‍ണമെന്റ് തൃശൂര്‍ റേഞ്ച് ഡിഐജി ഹരിശങ്കർ ഉദ്ഘാടനം ചെയ്യുന്നു
തൃശൂർ
ലെഫ്റ്റനന്റ് കേണൽ എൻ എസ് ദയാലൻ മെമ്മോറിയൽ കേരള സ്റ്റേറ്റ് സീനിയർ ആൻഡ് അണ്ടർ 19 ഷട്ടിൽ ബാഡ്മിന്റൺ റാങ്കിങ് ടൂർണമെന്റിന് തൃശൂർ വി കെ എൻ മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ തുടക്കമായി. തൃശൂർ റേഞ്ച് ഡിഐജി ഹരിശങ്കർ ഉദ്ഘാടനം ചെയ്തു. ബാബു മേച്ചേരിപിടി അധ്യക്ഷനായി. കെബിഎസ്എ സെക്രട്ടറി മുഹമ്മദ് താരിഖ് മുഖ്യപ്രഭാഷണം നടത്തി. മായാ ദയാലൻ, പി ഒ ജോയ്, ആർ രഞ്ജിനി, ജോസ് സേവ്യർ, എം എൻ ഷാജി, ജോയ് കെ ആന്റണി, ജോഫി ജോസഫ്, ഒ എം അനിൽകുമാർ, പീറ്റർജോസഫ് എന്നിവർ സംസാരിച്ചു. 20ന് സമാപിക്കും.









0 comments