ഹോ​ങ്കോം​ഗ് പാർപ്പിട സമുച്ചയത്തിലെ തീ​പി​ടി​ത്തം; മ​രി​ച്ച​വ​രു​ടെ എ​ണ്ണം 94 ആ​യി

hong kong
വെബ് ഡെസ്ക്

Published on Nov 28, 2025, 06:37 AM | 1 min read

ഹോങ്കോം​ഗ്: ഹോങ്കോം​ഗിലെ താ​യ്പോ​യി​ലെ വാ​ങ് ഫു​ക് കോ​ർ​ട്ട് പാ​ർ​പ്പി​ട സ​മു​ച്ച​യ​ത്തി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 94 ആ​യി.കെ​ട്ടി​ട​ത്തി​ൻറെ പ​ല ഭാ​ഗ​ങ്ങ​ളി​ലും ഇ​പ്പോ​ഴും തീ​യു​ണ്ട്. ഇ​ത് അ​ണ​യ്ക്കാ​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണ്.


100ലേ​റെ പേ​രെ പൊ​ള്ള​ലേ​റ്റ നി​ല​യി​ൽ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചിരിക്കുകയാണ്. പ​ല​രു​ടെ​യും നി​ല ഗു​രു​ത​ര​മാ​ണ്. 200 ലേ​റെ പേ​രെ കു​റി​ച്ച് ഇ​തു​വ​രെ വി​വ​രം ല​ഭി​ച്ചി​ട്ടി​ല്ല.. 20 വ​ർ​ഷ​ത്തി​ലേ​റെ പ​ഴ​ക്ക​മു​ള്ള ഫ്ലാ​റ്റ് നി​ല​വാ​രം കു​റ​ഞ്ഞ സാ​ധ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് നി​ർ​മാ​ണം ന​ട​ത്തി​യ​താ​ണ് അ​പ​ക​ട​ത്തി​നി​ട​യാ​ക്കി​യ​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.


 എ​ട്ട് ബ്ലോ​ക്കു​ക​ളു​ള്ള കെ​ട്ടി​ട​ത്തി​ൽ 2000 വീ​ടു​ക​ളു​ണ്ട്. 4600 ആ​ളു​ക​ളാ​ണ് ഇ​വി​ടെ താ​മ​സി​ക്കു​ന്ന​ത്. ഇ​തി​ൽ 32 നി​ല കെ​ട്ടി​ട​ത്തി​ലാ​ണ് തീ​പ​ട​ർ​ന്ന​ത്.അ​റ്റ​കു​റ്റ​പ്പ​ണി​ക​ളു​ടെ ഭാ​ഗ​മാ​യി കെ​ട്ടി​ട​ങ്ങ​ൾ​ക്കു പു​റ​മേ കെ​ട്ടി​യ മു​ള​ങ്കാ​ലു​ക​ളി​ൽ നി​ന്നാ​ണ് ആ​ദ്യം തീ ​പ​ട​ർ​ന്ന​തെ​ന്നാ​ണു നി​ഗ​മ​നം. എ​ളു​പ്പം തീ​പി​ടി​ക്കു​ന്ന വ​സ്തു​ക്ക​ൾ അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യി ഉ​പ​യോ​ഗി​ച്ച​തും തീ ​വേ​ഗം പ​ട​രാ​നി​ട​യാ​ക്കി. 





deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home