ധീരം ഡിസംബർ അഞ്ചിന് തീയറ്ററുകളിൽ

കൊച്ചി: റെമോ എൻറർടെയിൻമെൻറ്സ് ഇൻ അസോസിയേഷൻ വിത്ത് മലബാർ ടാക്കീസിൻറെ ബാനറിൽ റിമോഷ് എം.എസ്, ഹാരിസ് അമ്പഴത്തിങ്കൽ എന്നിവർ നിർമിച്ച് ജിതിൻ കെ. സുരേഷ് സംവിധാനം ചെയ്യുന്ന ധീരം എന്ന ചിത്രം ഡിസംബർ അഞ്ചിന് തീയറ്ററുകളിൽ എത്തും. ഇൻവസ്റ്റിഗേറ്റീവ് ത്രില്ലറായി അവതരിപ്പിക്കുന്ന ചിത്രത്തിൽ ഇന്ദ്രജിത്ത് സുകുമാരൻ കേന്ദ്ര കഥാപാത്രമായ എഎസ്പി സ്റ്റാലിൻ ജോസഫിനെ അവതരിപ്പിക്കുന്നു.
ദീപു എസ്. നായരും സന്ധീപ് നാരായണനും ചേർന്നാണ് തിരക്കഥ രചന.രൺജി പണിക്കർ, സൂര്യ (പണി ഫെയിം), റെബേക്ക മോണിക്ക ജോൺ, സാഗർ സൂര്യ അവന്തിക മോഹൻ എന്നിവരും താരനിരയിലുണ്ട്. ഗാനങ്ങൾ - ഹരി നാരായണൻ.
സംഗീതം - മണികണ്ഠൻ അയ്യപ്പ, ഛായാഗ്രഹണം - സൗഗന്ധ് എസ്.യു, എഡിറ്റിംഗ് - നഗൂരാൻ രാമചന്ദ്രൻ, കലാസംവിധാനം- സാബു മോഹൻ. കോഴിക്കോട്ടും കുട്ടിക്കാനത്തുമായി ചിത്രീകരണം പൂർത്തിയായ ധീരം എന്ന ചിത്രം ഉടൻ തന്നെ പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുമെന്ന് അധികൃതർ അറിയിച്ചു.








0 comments