നേതാക്കൾ സന്ദർശിച്ചു
വാഗമൺ വരാട്ടുമേടിൽ സർക്കാർ ഭൂമിയിൽ വ്യാപക കൈയേറ്റം

വാഗമണിലെ വരാട്ടുമേട്ടിലെ കെെയേറ്റപ്രദേശം സിപിഐ എം ജില്ലാ സെക്രട്ടറി സി വി വർഗീസും കർഷകനേതാക്കളും സന്ദർശിക്കുന്നു
ഏലപ്പാറ
പ്രമുഖ വിനോദസഞ്ചാര മേഖലയായ വാഗമണിലെ വരാട്ടുമേട് ഉൾപ്പെടെ സർക്കാർ ഏറ്റെടുത്ത് മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ച ഭൂമിയിൽ വീണ്ടും കൈയേറ്റം. ഏലപ്പാറ, വാഗമൺ വില്ലേജ് അതിർത്തിയിൽ സർക്കാർ ഭൂമി വ്യാപകമായി കൈയേറുന്നതായുള്ള പരാതിയെ തുടർന്ന് സിപിഐ എം ജില്ലാ സെക്രട്ടറി സി വി വർഗീസും കർഷക നേതാക്കളും പ്രദേശം സന്ദർശിച്ചു. ജില്ലയ്ക്ക് പുറത്തുനിന്നുള്ള സ്വകാര്യവ്യക്തികളാണ് റിസോർട്ട് നിർമാണത്തിനും കൃഷിക്കുമായി റവന്യൂ ഭൂമി വൻതോതിൽ കൈക്കലാക്കിയിരിക്കുന്നത്. വരാട്ടുമേടിന് സമീപം പട്ടയ ഭൂമി വാങ്ങിയ ശേഷം, അതിനോട് ചേർന്നുള്ള സർക്കാർ ഭൂമി ഇവർ കൈയേറി. റവന്യൂ ഭൂമിയിലെ പാറയ്ക്ക് മുകളിലൂടെ മണ്ണ് നീക്കം റോഡ് കോൺക്രീറ്റ് ചെയ്യുകയും കൃഷി ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ചൊവ്വ രാവിലെ 10ന് എത്തിയനേതാക്കൾ ഇവിടുത്തെ വ്യാപക അനധികൃത കൈയേ പ്രദേശം. ടൂറിസ്‌റ്റ് മേഖലയാണിത്. പ്രദേശത്ത് ഓഫ് റോഡ് ജീപ്പ് സവാരി ആരംഭിച്ചതോടെ സഞ്ചാരികളുടെ വരവും കൂടി. കയേറ്റത്തിന് ഉദ്യോഗസ്ഥരുടെ സഹായമുണ്ട്. ഭരണമാറ്റം വന്നയുടൻ ഭൂമിയിലെ നിർമാണ പ്രവൃത്തികൾ രാത്രിയിലും പകലും ദ്രുതഗതിയിൽ നടത്തുകയാണ്. ഒരു കാരണവശാലും സർക്കാർ ഭൂമി കൈയ്യടക്കാൻ ഭൂമാഫികളെ അനുവദിക്കുകയില്ലെന്ന് നേതാക്കൾ വ്യക്തമാക്കി. കർഷകസംഘം ജില്ലാ സെക്രട്ടറി റോമിയോ സെബാസ്റ്റ്യൻ, സിപിഐ എം ജില്ലാ കമ്മിറ്റിയംഗം എം ജെ വാവച്ചൻ, ഏരിയ സെക്രട്ടറി എം ടി സജി, ഏരിയ കമ്മിറ്റി അംഗങ്ങളായ ആന്റപ്പൻ ജേക്കബ്, സി സിൽവസ്റ്റർ, ആർ രവികുമാർ, എസ് അനിൽകുമാർ, എൻ എം കുശൻ, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് ബി അനൂപ്, പികെഎസ് ജില്ലാ പ്രസിഡന്റ് വി പി സുരേഷ്എന്നിവർ ജില്ലാ സെക്രട്ടറിക്കൊപ്പം സംഘത്തിൽ ഉണ്ടായിരുന്നു.










0 comments