ad
Deshabhimani

കുരുവിക്കാട്ടുപാറ പ്രകൃതിയുടെ കാന്‍വാസ്

kuruvikkattupara

കുരുവിക്കാട്ടുപാറയില്‍നിന്നുള്ള കാഴ്ച

വെബ് ഡെസ്ക്

Published on Aug 01, 2026, 12:15 AM | 1 min read

വണ്ടന്‍മേട്

കാന്‍വാസില്‍ വരച്ച ചിത്രം പോലെയാണ് മൈലാടുംപാറ കുരുവിക്കാട്ടുപാറയില്‍നിന്നുള്ള കാഴ്ചകള്‍. പച്ചപ്പട്ടുവിരിച്ച പോലുള്ള വയല്‍ അവസാനിക്കുന്നത് കുരുവിക്കാട്ടുപാറയിലാണ്. ഈപാറയിലൂടെ ചെറുഅരുവി ഒഴുകിപ്പോകുന്നു. ഇതിനോടുചേര്‍ന്ന് വെള്ളം നിറഞ്ഞുകിടക്കുന്ന പാറക്കെട്ടുമുണ്ട്. കുരുവിക്കാട്ടുപാറയില്‍ പ്രകൃതി ഒരുക്കിയ വിസ്മയക്കാഴ്ചകള്‍ സഞ്ചാരികള്‍ക്ക് വിരുന്നാണ്. പാടത്ത് മേഞ്ഞുനടക്കുന്ന പശുക്കള്‍ കാഴ്ചകള്‍ മനോഹരമാക്കുന്നു. ക്ഷീരകര്‍ഷകര്‍ തീറ്റപ്പുല്ല് ശേഖരിക്കാന്‍ ഇവിടെയാണ് എത്തുന്നത്. പാറയ്ക്കുസമീപം പുരാതന ക്ഷേത്രവുമുണ്ട്. നേരത്തെ ഇവിടം സാമൂഹിക വിരുദ്ധരുടെ താവളമായിരുന്നു. വന്‍തോതില്‍ ഇവിടെ മാലിന്യവും തള്ളിയിരുന്നു. മുന്‍ പഞ്ചായത്തംഗം ജെസി മാത്യുവിന്റെ ഇടപെടലിലാണ് സാമൂഹിക വിരുദ്ധശല്യം അവസാനിപ്പിച്ചത്. കൂടുതല്‍ അടിസ്ഥാന സൗകര്യമൊരുക്കിയാല്‍ കുരുവിക്കാട്ടുപാറയിലേക്ക് കൂടുതല്‍ സന്ദര്‍ശകര്‍ എത്തുമെന്നുറപ്പാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home